റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ ഹണിട്രാപ്പിൽ പെടുത്തി കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്.

August 20, 2023 - 6:28 am

കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ ഹണിട്രാപ്പിൽ പെടുത്തി കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. 3000 പേജുള്ള കുറ്റപത്രമാണ് കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. സിദ്ദിഖിനെ തേൻകെണിയിൽ പെടുത്തി കാറും പണവും പ്രതികൾ തട്ടിയെടുത്തിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു. 2023 മെയ് 18-നാണ് തിരൂർ സ്വദേശിയായ മേച്ചേരി സിദ്ദിഖിനെ എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ വെച്ച് കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം മൃതദേഹം വെട്ടി നുറുക്കി ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിലെ ഒൻപതാം വളവിൽ ഉപേക്ഷിച്ചു. സിദ്ധിഖിനെ കാണാനില്ലെന്ന കുടുംബത്തിൻറെ പരാതിയിൽ തിരൂർ പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിൻറെ ചുരുളഴിച്ചത്.

സിദ്ദിഖിനെ ക്രൂരമായി കൊലപ്പെടുത്തിയതിൻറെ ഞെട്ടിക്കുന്ന വിവരങ്ങളാണ് മൂവായിരം പേജുള്ള കുറ്റപത്രത്തിലുള്ളത്. 187 സാക്ഷികളും,നൂറിലധികം തൊണ്ടുമുതലുമുണ്ട്.സിദ്ധിഖിൻറെ ഹോട്ടലിലെ മുൻജീവനക്കാരനായ മുഹമ്മദ് ഷിബിലും സുഹൃത്തുക്കളായ ഫർഹാനയും ആഷിഖും ചേർന്നാണ് പദ്ധതി തയ്യാറാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സിദ്ദിഖിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാനായിരുന്നു പദ്ധതിയിട്ടത്. എതിർത്തപ്പോൾ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ.

മൊബൈൽ ഫോൺ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളുടം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷിബിലിന്റേയും ഫർഹാനയുടേയും പങ്ക് വ്യക്തമായത്. ചെന്നൈയിലേക്ക് കടന്ന ഇരുവരും പിന്നീട് എഗ്മോർ റയിൽവേസ്റ്റേഷനിൽ വെച്ച് പിടിയിലാവുകയായിരന്നു. തിരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കോഴിക്കോട് നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *