റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജയിലിന് മുന്നിൽ പൊലീസുകാരെ തള്ളിയിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച് പ്രതിയെ സാഹസിക കീഴ്പപ്പെടുത്തി സിപിഒ നിഷാദ്.

August 20, 2023 - 6:38 am

പെരുമ്പാവൂർ: ജയിലിന് മുന്നിൽ പൊലീസുകാരെ തള്ളിയിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച് ഇതര സംസ്ഥാനക്കാരനായ മോഷണക്കേസ് പ്രതി. പിടികൂടാൻ പിന്നാലെയോടി 25 അടിയോളം താഴ്ചയിലേക്ക് വീണിട്ടും പൊലീസുകാരൻ വിട്ടില്ല. പരിക്കേറ്റെങ്കിലും പ്രതിയെ സിപിഒ നിഷാദ് സാഹസികമായ കീഴപ്പെടുത്തി.കാക്കനാട് ജയിലിന് മുന്നിലായിരുന്നു നാടകീയ സംഭവങ്ങൾ. കഴിഞ്ഞ ദിവസമായിരുന്നു കാക്കനാട് ജില്ലാ ജയിലിന് മുന്നിലായിരുന്നു നാടകീയ സംഭവങ്ങൾ .

വർക്ഷോപ്പിൽ നിന്ന് വാഹനങ്ങളുടെ പാർട്സ് മോഷ്ട്ടിച്ചെന്ന കേസിലാണ് മുർഷീദാബാദ് സ്വദേശി ഷോഹിൽ മണ്ഡലും മറ്റൊരു പ്രതിയും അറസ്റ്റിലായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി കാക്കനാട് ജയിലിലെത്തിച്ചു. ജയിലിന് മുന്നിൽവച്ച് വിലങ്ങ് അഴിച്ചപ്പോൾ പൊലീസുകാരെ തള്ളിയിട്ട് ഷോഹിൽ മണ്ഡൽ ഓടി. പിന്നാലെ പൊലീസുകാരും ഓടി. നിഷാദ് ഷോഹിലിനെ വട്ടം പിടിച്ചു. കുതറിമാറി ശ്രമിക്കുന്നതിനിടെ പ്രതിയും പൊലീസുകാരനും 25 അടി താഴ്ചയിലേക്ക് വീണു. മൂന്ന് വിരലുകൾ പൊട്ടിയിട്ടും വേദന കടിച്ചമർത്തി പ്രതിയെ പിന്തുടർന്ന് പിടിച്ചു

ഗുരുതരമായി പരിക്കേറ്റ് പെരുമ്പാവൂർ സ്റ്റേഷനിലെ സിപിഒ നിഷാദ് കാലിന് പ്ലാസ്റ്ററിട്ട് ഇരിപ്പാണ് ഇപ്പോൾ . സാഹസികമായ കൃത്യനിർവഹണം നടത്തുന്നതിനിടെ പരിക്കൊന്നും നോക്കിയില്ല. പ്രതിക്ക് കാര്യമായ പരിക്കുകളില്ല, പൊലീസിനെ ആക്രമിച്ചതിനും കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനുമടക്കം ഷോഹിൽ മണ്ഡലിനെതിരെ ഇൻഫോ പാർക്ക് പൊലീസ് പുതിയൊരു കേസുകൂടി രജിസ്റ്റർ ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *