റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിയുടെ 60000 രൂപയുടെ പേന കൈവശപ്പെടുത്തി തൃത്താല പൊലീസ് എസ്എച്ച്ഒ: നടപടി

August 17, 2023 - 5:40 pm

പ്രതിയുടെ 60000 രൂപയോളം വില വരുന്ന പേന കൈവശപ്പെടുത്തി തൃത്താല പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍. ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്‍റെ പക്കൽ ഉണ്ടായിരുന്ന മോണ്ട് ബ്ലാങ്ക് പേനയാണ് എസ്എച്ച്ഒ ഓ വിജയകുമാർ കൈവശപ്പെടുത്തിയത്.

സംഭവത്തില്‍ വിജയകുമാറിനെതിരെ വകുപ്പ്തല നടപടിക്ക് ശുപാർശ നൽകിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഗുരുതര കൃത്യവിലോപം എസ്എച്ച്ഒയുടെ ഭാഗത്ത് ഉണ്ടായതായാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്‌.കാപ്പ നടപടികൾക്ക് വേണ്ടി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയപ്പോഴാണ് ഫൈസലിന്‍റെ പേന ഉദ്യോഗസ്ഥന്‍ വാങ്ങിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *