റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട 62 കാരനായ പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു

August 6, 2023 - 7:06 pm

ഗാന്ധിനഗർ :കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ മുണ്ടയ്ക്കൽ വീട്ടിൽ എം.സി കുര്യൻ (62) എന്നയാളെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ ഈ നിയമം ലംഘിച്ച് കോട്ടയത്ത് എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഗാന്ധിനഗര്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി .കെ, എസ്.ഐ പ്രദീപ് ലാൽ, ജയൻപി.സി , സി.പി.ഓ ജസ്റ്റിൻ ജോയി എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *