റിയാദ്: ബയേണ്‍ മ്യൂണിക്ക് താരമായിരുന്ന സാദിയോ മാനെയെ സൗദി പ്രോ ലീഗ് ക്ലബ് അല്‍ നസര്‍ സ്വന്തമാക്കി. മുന്നേറ്റനിരയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു കൂട്ടായി മാനെ കൂടി എത്തിയതോടെ അല്‍നസര്‍ കൂടുതല്‍ കരുത്തരായി. 40 മില്യണ്‍ യൂറോയോളം ബയേണിനു നല്‍കിയാണ് അല്‍ നസര്‍ മാനെയെ സ്വന്തമാക്കിയത്. കഴിഞ്ഞദിവസം തന്നെ മാനെ റിയാദില്‍ എത്തി മെഡിക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. താരം ഉടന്‍ ക്ലബിനൊപ്പം ചേരും. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബ്രൊസോവിച്, ഫൊഫന, അലക്‌സ് ടെല്ലസ് എന്നിവരെയും അല്‍നസര്‍ ടീമിലെത്തിച്ചിരുന്നു.
കഴിഞ്ഞ സീസണ്‍ തുടക്കത്തില്‍ ലിവര്‍പൂള്‍ വിട്ട് ബയേണിലെത്തിയ മാനെയ്ക്ക് പക്ഷെ തിളങ്ങാനായിരുന്നില്ല.
ക്രിസ്റ്റിയാനോയ്ക്ക് കൂട്ടായി മാനെ എത്തി
