റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഐ ലോക്കൽ സെക്രട്ടറിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി മധുരയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ

July 26, 2023 - 10:39 am

തിരുവനന്തപുരം: മാറനല്ലൂരിൽ സിപിഐ ലോക്കൽ സെക്രട്ടറിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി സജി കുമാർ ആത്മഹത്യ ചെയ്ത നിലയിൽ . മധുരയിലെ ലോഡ്ജിലാണ് സജി കുമാറിനെ കണ്ടെത്തിയത്. 2023 ജൂലൈ 24 ഞായറാഴ്ച രാവിലെയാണ് സിപിഐ നേതാവ് സുധീർ ഖാന്റെ നേരെ ആക്രമണമുണ്ടായത്.

സുധീറിന് നേരെ നടന്നത് ആസിഡ് ആക്രമണമാണെന്ന് കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന മുൻ ലോക്കൽ സെക്രട്ടറി സജികുമാറിനായുള്ള അന്വേഷണത്തിനിടെ ഇയാളുടെ ഇരുചക്ര വാഹനം നെയ്യാറ്റിൻകരക്ക് സമീപം ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. വാഹനം കാട്ടകട പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ വാഹത്തിൽ നിന്ന് ആസിഡിന്റെ അംശവും കണ്ടെത്തിയിരുന്നു.

. സുധീർ ഖാന്റെ വീട്ടിലെത്തിയ സിപിഐ മുൻ ലോക്കൽ സെക്രട്ടറി സജികുമാർ കയ്യിൽ സൂക്ഷിച്ചിരുന്ന ആസിഡ് സുധീർഖാന്റെ ദേഹത്ത് ഒഴിക്കുകയയിരുന്ന് എന്നാണ് പൊലീസ് നിഗമനം. സജി കയ്യിൽ കരുതിയ ഒരു ദ്രാവകം മുഖത്ത് ഒഴിച്ചുവെന്ന് സുധീർ ഖാൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടുകളിൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. അതേസമയം സജിക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *