ബെംഗളൂരൂ: ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചു കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ഗജരാജ ബസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രി എട്ടിന് ബെംഗളൂരു ഇലക്ട്രോണിക് സിറ്റി ടോള്‍ ബൂത്തിനുസമീപത്തുവച്ചായിരുന്നു സംഭവം. ബംഗളുരുവില്‍നിന്നു നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്.യുവാക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്നു വന്നായിരുന്നു ആക്രമണം നടത്തിയത്. ബസിന്റെ മുന്‍വശത്തെ ചില്ല്, ഹെഡ്ലൈറ്റുകള്‍, വൈപ്പര്‍ എന്നിവ യുവാക്കള്‍ തല്ലിതകര്‍ത്തു.
39 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ബസ് ജീവനക്കാര്‍ പരാതി നല്‍കിയിതിന് പിറകെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു

