റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബസിലെ തിരക്കിനിടയിൽ യുവതിയുടെ സ്വർണമാല നഷ്‌ടമായി

July 20, 2023 - 7:08 pm

തിരൂർ : സ്വകാര്യ ബസ് പണിമുടക്കു കാരണം കെ.എസ്.ആർ.ടി.സി. ബസിൽ തിരക്കിനിടയിൽ കയറുകയായിരുന്ന വീട്ടമ്മയുടെ മൂന്നുപവന്റെ സ്വർണ താലിമാല നഷ്ടപ്പെട്ടു. ബുധനാഴ്‌ച വൈകീട്ട് അഞ്ചേകാലോടെയാണ് സംഭവം. തിരൂർ ഏഴൂർ റോഡിലെ എസ്.ബി.ഐ.യിലെ ജീവനക്കാരിയായ പരപ്പനങ്ങാടി സ്വദേശി ബിന്ദുവിന്റെ മാലയാണ് നഷ്ടപ്പെട്ടത്. ബസിൽ തിക്കിനും തിരക്കിനുമിടയിൽ കയറിയ ശേഷമാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് ബഹളം വെച്ചതിനെത്തുടർന്ന് പോലീസെത്തി ബസ് സ്റ്റേഷനിൽ കൊണ്ടുപോയി. വനിതാ പോലീസും പോലീസുകാരും ചേർന്ന് പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താൻ കഴിഞ്ഞില്ല. തിരൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *