സെന്ന ഹെഗ്ഡേ സംവിധാനം നിര്‍വ്വഹിച്ച് കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പദ്മിനി.
ചിത്രം കേരളത്തിൽ ഇന്ന് പ്രദർശനത്തിനെത്തുന്നു.ചിത്രത്തിൻറെ ട്രെയിലറിന് മികച്ച സ്വീകാര്യത ആണ് ലഭിച്ചിരുന്നത്.
അപര്‍ണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നീ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.
ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിൻ കെ.വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തിരക്കഥ ദീപു പ്രദീപ്.ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്.
