റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘‘സഭയുടെ അവസ്ഥയെപ്പറ്റിയല്ല, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയത്തെപ്പറ്റിയാണ് എം.വി.ഗോവിന്ദൻ ആശങ്കപ്പെടേണ്ടത് പാസ്റ്ററൽ കൗൺസിൽ.

July 9, 2023 - 8:07 pm

തൃശൂർ : ഇംഗ്ലണ്ടിലെ പള്ളികൾ പബ്ബുകളായെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ‌പ്രസ്താവനയിൽ പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത. ക്രൈസ്തവരെയും വൈദിക-സ‌ന്ന്യാസ ജീവിതത്തെയും അവഹേളിച്ച എം.വി.ഗോവിൻ മാപ്പുപറഞ്ഞു പരാമർശം പിൻവലിക്കണമെന്നു പാസ്റ്ററൽ കൗൺസിൽ പുറത്തിറക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു.

‘‘സഭയുടെ അവസ്ഥയെപ്പറ്റിയല്ല, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയത്തെപ്പറ്റിയാണ് എം.വി.ഗോവിന്ദൻ ആശങ്കപ്പെടേണ്ടത്. ഭരണരംഗത്തെ പരാജയങ്ങൾ മൂടിവയ്ക്കാനും ജനശ്രദ്ധ തിരിക്കാനും വേണ്ടി ക്രൈസ്തവരെ അവഹേളിച്ചതു പൊതുസമൂഹം തിരിച്ചറിഞ്ഞു.’’ ക്രൈസ്തവ സമൂഹത്തെ ഇനിയും അവഹേളിക്കരുതെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.

മണിപ്പുരിൽ കലാപത്തിനു ശാശ്വത പരിഹാരം തേടാൻ ശ്രമിക്കാത്ത കേന്ദ്ര, സംസ്ഥാന സർക്കാരുരുകളെയും മറ്റൊരു പ്രമേയത്തിൽ യോഗം അപലപിച്ചു. ‘‘മണിപ്പുരിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുടരുന്ന നിസ്സംഗത വേദനാജനകമാണ്. വംശീയതയുടെ മൂടുപടമിട്ട ക്രൈസ്തവ വേട്ടയാണ് അവിടെ നടക്കുന്നത്. മണിപ്പുരിലെ ഗോത്രജനതയുടെ വേദന ക്രൈസ്തവ സമൂഹത്തിന്റെ മുഴുവൻ വേദനയാണ്. ഈ വികാരം ഉൾക്കൊണ്ടാണു ജൂലൈ ഒന്നിനു ചാലക്കുടിയിൽ 16 കിലോമീറ്റർ നീളത്തിൽ 30,000 ത്തോളം വിശ്വാസികൾ അണിനിരന്ന മനുഷ്യച്ചങ്ങല നടത്തിയത്.’’– മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.

നാട്ടുകാരായ വിശ്വാസികൾ പള്ളികളിൽ പോകാതായതോടെ .ഇംഗ്ലണ്ടിൽ പള്ളികൾ വിൽപനയ്ക്കു വച്ചിരിക്കുകയാണെന്നയിരുന്നു എം.വി.ഗോവിന്ദൻ പറഞ്ഞത്. ആറരക്കോടി രൂപയാണ് ഒരു പള്ളിയുടെ വിലയെന്നും അവിടെ കന്യാസ്ത്രീകളുടെ സേവനം തൊഴിൽ പോലെയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ നവീകരിച്ച ഹാളുകൾ ഉദ്ഘാടനം ചെയ്യുമ്പോഴാണ് തന്റെ ഇംഗ്ലണ്ട് യാത്രാനുഭവങ്ങൾ എം.വി.ഗോവിന്ദൻ പങ്കുവച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *