റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇത്തവണ ഹജ്ജിൽ പങ്കെടുക്കുന്നത് 18,45,045 തീർത്ഥാടകർ.

June 29, 2023 - 12:24 pm

റിയാദ്: ഇത്തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മക്കയിലെത്തി ഹജ്ജ് നിർവഹിക്കുന്നത് ആകെ 18,45,045 പേരാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. 16,60,915 പേർ വിദേശങ്ങളിൽ നിന്ന് എത്തിയവരും 1,84,130 പേർ സൗദിയിൽ നിന്നുള്ള തീർഥാടകരുമാണ്.

ഹാജിമാരിൽ 9,69,694 പേർ പുരുഷന്മാരും 8,75,351 പേർ വനിതകളുമാണ്. അറബ് രാജ്യങ്ങളിൽ നിന്ന് 3,46,214 പേരും അറബ് ഇതര ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 10,56,317 പേരും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് 2,21,863 പേരും യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും 36,521 പേരും ഹജ്ജിനെത്തി. വിദേശ തീർത്ഥാടകരിൽ 15,93,271 പേർ വിമാന മാർഗവും 60,813 പേർ കര മാർഗവും 6,831 പേർ കപ്പൽ മാർഗവും എത്തി. വിദേശ ഹാജിമാരിൽ 2,42,272 പേർക്ക് മക്ക റൂട്ട് പദ്ധതിയുടെ പ്രയോജനം ലഭിച്ചതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *