റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് ഗുവാഹത്തി ഹൈക്കോടതി. ദേശീയ ഗുസ്തി ഫെഡറേഷനും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും കായിക മന്ത്രാലയത്തിനും എതിരെ ആസാം ഗുസ്തി ഫെഡറേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഫെഡറേഷന്റെ അഫിലിയേറ്റഡ് അംഗമാകാൻ ആസാം ഗുസ്തി ഫെഡറേഷൻ സമർപ്പിച്ച അപേക്ഷ സ്വീകരിക്കാത്തതിലാണ് ഹർജി. അംഗത്വം ലഭിച്ച് തങ്ങളുടെ പ്രതിനിധിയെ ഇലക്ടോറൽ കോളേജിലേക്ക് നാമനിർദ്ദേശം ചെയ്യുന്നതുവരെ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കണം എന്നായിരുന്നു ആസാം ഗുസ്തി ഫെഡറേഷൻ ആവശ്യപ്പെട്ടത്.

2014ലെ ദേശീയ റസലിംഗ് ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി ആസാം ഗുസ്തി ഫെഡറേഷന് അംഗത്വം നൽകാൻ ശുപാർശ ചെയ്തിരുന്നു. വാദം കേൾക്കുന്നതിനായി അടുത്ത തീയതി തീരുമാനിക്കുന്നത് വരെ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകരുത് എന്ന് കായിക മന്ത്രാലയത്തിനോടും ഗുസ്തി ഫെഡറേഷനോടും കോടതി ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *