റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആവശ്യത്തിലധികം ആഘോഷിച്ചില്ലേ: മാധ്യമങ്ങളോട് വിദ്യ
വ്യാജ രേഖ കേസ് കെട്ടിച്ചമച്ചതെന്നും വാദം
ആവശ്യത്തിലധികം ആഘോഷിച്ചില്ലേ: മാധ്യമങ്ങളോട് വിദ്യ

June 22, 2023 - 1:06 pm

കോഴിക്കോട്: ആവശ്യത്തിലധികം ആഘോഷിച്ചുകഴിഞ്ഞില്ലേ എന്ന് മാധ്യമങ്ങളോട് കെ. വിദ്യ. വ്യാജ രേഖ കേസിൽ അറസ്റ്റിലായി മണ്ണാർക്കാട് കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് പരാമർശം.

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് അറിയാമല്ലോ എന്നും വിദ്യ ചോദിച്ചു. നിയമപരമായി ഏതറ്റം വരെയും പോകാൻ തന്നെയാണ് തീരുമാനമെന്നും കൂട്ടിച്ചേർക്കൽ.
എവിടെയും വ്യാജരേഖ സമർപ്പിച്ചിട്ടില്ലെന്നും ബയോഡേറ്റയിൽ മാത്രമാണ് മഹാരാജാസ് കോളെജിലെ അധ്യാപന പരിചയം സൂചിപ്പിച്ചിട്ടുള്ളതെന്നുമാണ് വിദ്യയുടെ വാദം. അട്ടപ്പാടി കോളെജ് പ്രിൻസിപ്പലാണ് തനിക്കെതിരായ ഗൂഢാലോചനയ്ക്കു പിന്നിലെന്നും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *