പോക്കറ്റ് മണി നൽകിയില്ല; അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 25കാരൻ
ജൂൺ 15ന് രാത്രി സോഹൻ അച്ഛൻ ബാബുവിനോട് പോക്കറ്റ് മണിയായി 2000 രൂപ നൽകാൻ ആവശ്യപ്പെട്ടിരുന്നു
പോക്കറ്റ് മണി നൽകിയില്ല; അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 25കാരൻ

ഇന്തോർ: പോക്കറ്റ് മണി നൽകാത്തതിന്‍റെ പേരിൽ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 25 കാരൻ. മധ്യപ്രദേശിലെ ഇന്തോറിലാണ് സംഭവം. കർഷകനായ ബാബു ചൗധരിയാണ് (50) മകൻ സോഹന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജൂൺ 15നാണ് ബാബു ചൗധരിയുടെ മൃതദേഹം സമീപത്തുള്ള വയലിൽ നിന്ന് കണ്ടെത്തിയത്. ദുരൂഹതയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ കൊലക്കുറ്റം സമ്മതിച്ചത്.
ജൂൺ 15ന് രാത്രി സോഹൻ അച്ഛൻ ബാബുവിനോട് പോക്കറ്റ് മണിയായി 2000 രൂപ നൽകാൻ ആവശ്യപ്പെട്ടിരുന്നു. അച്ഛൻ ആവശ്യം നിരസിച്ചതോടെ പ്രകോപിതനായ സോഹൻ സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. കേസിൽ വിശദമായ അന്വേഷണ തുടരുകയാണ്.

Share
അഭിപ്രായം എഴുതാം