റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ടയിൽ പനി ബാധിച്ച് ഒരു വയസുകാരി മരിച്ചു

June 17, 2023 - 11:57 am

പത്തനംതിട്ട: ആങ്ങമൂഴിയിൽ പനി ബാധിച്ച് ഒരു വയസുകാരി മരിച്ചു. ആങ്ങമൂഴി സ്വദേശികളായ ദമ്പതികളുടെ മകൾ അഹല്യയാണ് മരിച്ചത്. ദിവസങ്ങളായി പനിക്ക് ചികിത്സയിലായിരുന്ന കുട്ടി അബോധാവസ്ഥയിൽ ആകുകയായിരുന്നു. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2023 ജൂൺ 16 വെളളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *