ന്യൂഡല്‍ഹി: ഒഡിഷ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഒഡീഷ ദുരന്തത്തിനിടയാക്കിയ റെയില്‍വേയുടെ പിഴവുകള്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയേയും ഖാര്‍ഗെ വിമര്‍ശിച്ചു. റെയില്‍വേയിലെ സാങ്കേതികമായ കാര്യങ്ങളില്‍ സിബിഐക്ക് വൈദഗ്ധ്യമില്ലെന്നിരിക്കെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഖാര്‍ഗെ വ്യക്തമാക്കി. ട്രെയിന്‍ ഗതാഗതത്തില്‍ എന്തെങ്കിലും സുരക്ഷാപ്രശ്‌നമുണ്ടെന്ന് സമ്മതിക്കാന്‍ പ്രധാനമന്ത്രിയോ റെയില്‍വേ മന്ത്രിയോ തയാറാകുന്നില്ല. ഒഡീഷ ദുരന്തം കേന്ദ്ര സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണം.
ലോക്കോ പൈലറ്റുമാരുടേതടക്കം ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്നും ഖാര്‍ഗെ കത്തില്‍ പറയുന്നു.

