റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിനോദയാത്രാ സംഘത്തെ തായ്‌ലന്‍ഡില്‍ ചതിയില്‍പ്പെടുത്തിയ സംഭവം: ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍

June 2, 2023 - 1:14 pm

കൊച്ചി: കൊച്ചിയില്‍ നിന്നുള്ള 16 അംഗ വിനോദയാത്രാ സംഘത്തെ തായ്‌ലന്‍ഡില്‍ ചതിയില്‍പ്പെടുത്തി ഒളിവില്‍ പോയ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍. ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡിലെ ട്രാവല്‍ കെയര്‍ ഏജന്‍സി ഉടമ പാലക്കാട് ആലത്തൂര്‍ കോട്ടായി പുളിനെല്ലി പുളിയന്‍കാട് വീട്ടില്‍ അഖില്‍ എന്ന പി കെ ബ്രിജേഷാണ് (42) അറസ്റ്റിലായത്.

കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദേശപ്രകാരം കുമരകം എസ് എച്ച് ഒ. ബിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ മാരാരിക്കുളത്തെ വാടക വീട്ടില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിനു വേണ്ടിയാണ് അഖില്‍ എന്നു പേരുമാറ്റിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

യാത്രാ സംഘത്തിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ പ്രഭു വാര്യരുടെ പരാതിയിലാണ് അറസ്റ്റ്. ടൂര്‍പാക്കേജിന്റെ പേരില്‍ 2,51,400 രൂപ സംഘത്തില്‍ നിന്നു വാങ്ങിയ ഇയാള്‍ കരാര്‍ ലംഘനം നടത്തി യാത്രാസംഘത്തെ തായ്ലന്‍ഡില്‍ കുടുക്കി മുങ്ങുകയായിരുന്നു. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് സ്ഥാപനം പൂട്ടി രണ്ടാം ഭാര്യയോടൊപ്പം ഒളിവില്‍ പോയ ഇയാളെ അന്വേഷിച്ച് ധാരാളം ഇടപാടുകാര്‍ ഏറ്റുമാനൂരില്‍ എത്തിയിരുന്നു. ഏറ്റുമാനൂര്‍ പോലീസായിരുന്നു കേസ് ആദ്യം അന്വേഷിച്ചതെങ്കിലും പിന്നീട് കുമരകം പോലീസിനു കൈമാറി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *