റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സഹകരണ ജീവനക്കാരുടെ പെൻഷൻ സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ അനുവദിച്ച് സർക്കാർ

May 13, 2023 - 2:28 pm

തിരുവനന്തപുരം : സംസ്ഥാനത്ത് സഹകരണ പെൻഷൻ വാങ്ങുന്നവരുടെ മെഡിക്കൽ അലവൻസ്, ആശ്വാസ് പെൻഷൻ എന്നിവ വർധിപ്പിച്ചതായി സഹകരണമന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇതനുസരിച്ച് പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് 500 രൂപയിൽനിന്ന് 600 രൂപയായും, ഇതര സഹകരണ പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് 300 രൂപയിൽനിന്ന് 500 രൂപയായും കുടുംബപെൻഷൻകാരുടെ മെഡിക്കൽ അലവൻസ് 250 രൂപയിൽനിന്ന് 300 രൂപയായുമാണ് വർധിപ്പിച്ചിരിക്കുന്നത്.

ആശ്വാസ് പെൻഷൻ 1500രൂപയിൽ നിന്ന് 1750 രൂപയായി വർധിപ്പിച്ചു. ഏപ്രിൽ ഒന്നു മുതൽ വർധനവിന് മുൻകാലപ്രാബല്യം ഉണ്ടായിരിക്കും. നിലവിലുള്ള പെൻഷൻഫണ്ടിൽ നിന്നാണ് ഇതിനാവശ്യമായ തുക നൽകുക. സഹകരണ ജീവനക്കാരുടെ പെൻഷൻ സമഗ്രമായി പരിഷ്‌കരിക്കുന്നതിനായി അർധ ജുഡീഷ്യൽ സ്വഭാവമുള്ള സമിതിയെ നിയോഗിക്കുന്നതിനായി തീരുമാനിച്ചെച്ചെന്നും മന്ത്രി അറിയിച്ചു. സഹകരണ ജീവനക്കാരുടെ പെൻഷൻ സംഘടനകൾ ദീർഘകാലമായി ഉന്നയിച്ച ആവശ്യങ്ങളാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *