യു.കെ : സാരി ധരിച്ച് യുകെ മാരത്തണിൽ ഓടി വൈറലായി ഇന്ത്യൻ യുവതി. 41കാരിയായ ഒഡിയ വംശജയും മാഞ്ചസ്റ്ററിലെ ഹൈസ്‌കൂൾ അധ്യാപികയുമായ മധുസ്മിത ജെന ആണ് 42.5 കിലോമീറ്റർ മാരത്തണിൽ സാരി ഉടുത്ത് ഓടിയത്.
നാല് മണിക്കൂറും 50 മിനിറ്റും കൊണ്ടാണ് സാരി ഉടുത്തുകൊണ്ട് ജെന മാരത്തൺ പൂർത്തിയാക്കിയത്. സ്‌പോർട്‌സ് ജേഴ്‌സി ധരിച്ച ആളുകൾക്കിടയിൽ, ജെനയുടെ പരമ്പരാഗത സംബൽപുരി കൈത്തറി സാരിയാണ് വൈറലായി മാറിയത്.
മാരത്തണിൽ ഇന്ത്യയിലെ പരമ്പരാഗത വസ്ത്രമണിഞ്ഞുകൊണ്ടുള്ള ജെനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി. ‘പട്ട’ സാരി ധരിച്ച ആളുകൾ യുഎസ് ഓപ്പൺ കളിക്കുന്നതും തഷാർ സിൽക്ക് സാരി ധരിച്ച് ട്രയാത്‌ലോണിൽ മത്സരിക്കുന്നതും ഇനി കാണാമെന്ന തരത്തിലുള്ള രസകരമായ കമന്റുകളും ട്വിറ്ററിൽ പ്രചരിക്കുന്ന വിഡിയോയ്‌ക്കൊപ്പമുണ്ട്.



