റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി കുറ്റം സമ്മതിച്ചുവെന്ന് എഡിജിപി എം.ആർ.അജിത് കുമാർ. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. തീവച്ചത് താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ട്രാക്കിൽ കണ്ടെത്തിയ ബാഗിലെ ഡയറിയിലുള്ളത് പ്രതിയുടെ കയ്യക്ഷരം തന്നെയാണ്. പ്രതി പൂർണ ആരോഗ്യവാനാണ്, ചോദ്യം ചെയ്യാൻ തടസ്സങ്ങളില്ല. കേസ് തെളിയിക്കാൻ ആവശ്യമായ തെളിവെടുപ്പുകൾ നടത്തുമെന്നും എഡിജിപി പറഞ്ഞു.

എലത്തൂർ ട്രെയിൻ തീവയ്‌പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ 2023 ഏപ്രിൽ മാസം 18 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മാലൂർകുന്ന് പൊലീസ് ക്യാംപിൽ പ്രതിയെ ചോദ്യം ചെയ്യുകയാണ്. മൂന്നു പേരുടെ മരണത്തിൽ പ്രതിക്കെതിരെ ചുമത്തിയെങ്കിലും യുഎപിഎ ചേർത്തിട്ടില്ല. മജിസ്ട്രേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നേരിട്ടെത്തി മൊഴിയെടുത്താണ് പ്രതിയെ റിമാൻഡ് ചെയ്തത്. പിന്നീട് 11 ദിവസം കസ്റ്റഡിയിൽ വിട്ടു നൽകുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *