റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജന്മനാട്ടില്‍ മത്സരിക്കാന്‍ താല്‍പര്യമറിയിച്ച് മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബസവരാജ് ബൊമ്മൈ. ഹാവേരി ജില്ലയിലെ ഷിഗ്ഗാവില്‍ സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിക്കുന്നതായാണു ബൊമ്മൈ മനസുതുറന്നത്.

അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ജനം സംതൃപ്തരാണെന്നും തുടര്‍ഭരണം സാധ്യമാണെന്നും ബൊമ്മൈ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭരണാനുകൂല തരംഗമാണു സംസ്ഥാനത്തുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനു കീഴില്‍ രാജ്യത്ത് നിര്‍ണായകമാറ്റം സാധ്യമായി. വികസനത്തിലൂന്നിയുള്ള ഭരണം സൃഷ്ടിച്ച നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി വോട്ട് തേടും. തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി സര്‍വസജ്ജമാണെന്നും ബൊമ്മൈ അവകാശപ്പെട്ടു.

2023 മെയ് പത്തിനാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്. ഭരണം നിലനിര്‍ത്തുകയെന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ അതീവശ്രദ്ധയോടെയാകും ഇത്തവണ ബി.ജെ.പിയുടെ സ്ഥാനാര്‍ഥിപ്രഖ്യാപനമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതാണു പ്രഖ്യാപനം വൈകിക്കുന്നതെന്നുമാണു വിലയിരുത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *