തിരുവനന്തപുരത്ത് വീണ്ടും സ്ത്രീയ്ക്കു നേരെ ലൈംഗികാതിക്രമം
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വീണ്ടും പട്ടാപ്പകൽ സ്ത്രീയ്ക്കു നേരെ ലൈംഗികാതിക്രമം. സെക്രട്ടേറിയേറ്റിന് സമീപത്തെ ഹോട്ടലിനു മുന്നിലാണ് സംഭവം. 2023 മാർച്ച് 30 വ്യഴാഴ്ച പട്ടാപ്പകലാണ് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. പ്രതി ശാസ്തമംഗലം സ്വദേശി സജുമോൻ മിനിറ്റുകൾക്കുള്ളിൽ പോലീസ് പിടിയിലായി.