ഹരിയാന: പോലീസിന്റെ തിരച്ചില്‍ പത്താം ദിവസവും തുടരുമ്പോള്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് ഖലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങിന്റെ വീഡിയോ. സര്‍ക്കാരിന് തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. സര്‍ക്കാരിന് തന്നെ ഭയമാണെന്നും വീഡിയോയില്‍ പറയുന്നു. അറസ്റ്റിലായ സിഖ് യുവാക്കള്‍ക്ക് വേണ്ടി രംഗത്തിറങ്ങാന്‍ സിഖ് സമുദായത്തോട് അമൃത്പാല്‍ ആഹ്വാനം ചെയ്തു. ഒളിവില്‍ പോയ ശേഷമുള്ള ആദ്യത്തെ പ്രതികരണമാണിത്. ‘സര്‍ക്കാരിന് എന്നെ ഭയമാണ്. ഒന്നും ചെയ്യാന്‍ കഴിയില്ല. പറ്റുമായിരുന്നെങ്കില്‍ പോലീസിന് വീട്ടില്‍ വന്ന് നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നു’ അമൃത്പാല്‍ സിങ്ങ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന്റെ ലൈവിലൂടെയാണ് അമൃത്പാല്‍ രംഗത്തെത്തിയത്. ‘അറസ്റ്റ് ചെയ്യാന്‍ വന്ന ആയിരക്കണക്കിന് പോലീസുകാരില്‍ നിന്ന് സര്‍വ്വശക്തന്‍ എന്നെ രക്ഷപെടുത്തി’. ഇതൊരു പരീക്ഷണ സമയമാണെന്നും എന്നാല്‍ ഗുരുവിന്റെ അനുഗ്രഹം മൂലം പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചെന്നും വീഡിയോയില്‍ പറയുന്നു.



