റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: കാഷ്യൂ കോര്‍പ്പറേഷന്‍ ഫാക്ടറി ഔട്ട്ലെറ്റുകളില്‍ ;കാഷ്യൂ വിറ്റയും, സൂപ്പും, സോഡയും

March 21, 2023 - 10:11 am

കാഷ്യൂ കോര്‍പ്പറേഷന്റെ ഫാക്ടറികളിലെ ഔട്ട്ലെറ്റുകള്‍ വഴി കാഷ്യു സൂപ്പ്, കാഷ്യുവിറ്റ, കാഷ്യൂ സോഡാ എന്നിവ വിതരണം ചെയ്യും.
സംസ്ഥാന സര്‍ക്കാരിന്റെ തണ്ണീര്‍പന്തല്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് വില്പന ആരംഭിച്ചത്. ഹെഡ് ഓഫീസിനു മുന്നിലെ ജീവനക്കാരുടെ സഹകരണ സംഘത്തിന്റെ ചുമതലയില്‍ തുടക്കം കുറിച്ച തണ്ണീര്‍പന്തലില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. രാജേഷ് രാമകൃഷ്ണന് നല്‍കി നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ബി സുനില്‍കുമാര്‍ അധ്യക്ഷനായി. കോര്‍പ്പറേഷന്റെ 30 ഫാക്ടറികളിലും മാര്‍ച്ച് 30 മുതല്‍ ന്യായവിലയ്ക്ക് സൂപ്പും, വിറ്റയും സോഡയും വിതരണം ചെയ്യും.   സൂപ്പ് ഗ്ലാസ് ഒന്നിന് 10 രൂപയും വിറ്റക്ക് 20 രൂപയും  സോഡാ 16 രൂപയുമാണ് നിരക്ക്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *