ദില്ലി :ഒടിടി പ്ലാറ്റുഫോമുകളില്‍ അസഭ്യകമന്റുകള്‍ വര്‍ദ്ധിക്കുന്നുവെന്ന പരാതി അതീവ ഗൗരവത്തടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് താക്കൂര്‍. ക്രിയേറ്റിവിറ്റിയുടെ പേരില്‍ എന്തും അനുവദിച്ചുനല്‍കാനാവില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും അനുരാഗ് താക്കൂര്‍ മുന്നറിയിപ്പുനല്‍കി. നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നാഗ്‌പൂരില്‍ വാര്‍ത്താമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ഗാത്മതയുടെ പേരിലുളള ദുരുപയോഗം ഒരിക്കലും വെച്ചുപൊറുപ്പിക്കാനാവില്ല. ഒടിടി പ്ലാറ്റ്‌ഫോമുകളിലെ വര്‍ദ്ധിച്ചുവരുന്ന ദുരുപയോഗവും അശ്ലീലവുമായ ഉളളടക്കെത്തെക്കുറിച്ചുളള പരാതികളും പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടങ്കില്‍ അതും മന്ത്രാലയം പരിഗണിക്കും. ഈപ്ലാറ്റുഫോമുകള്‍ക്ക് ക്രിയേറ്റിവിറ്റിക്കുളള സ്വാതന്ത്ര്യമാണ് നല്‍കിയിരിക്കുന്നതെന്നും അല്ലാതെ അശ്ലീലത്തിനുളളതല്ലെന്നും പരിധികടന്നുകൊണ്ട് ക്രിയേറ്റിവിറ്റി ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
പ്രാരംഭ തലത്തില്‍ നിര്‍മാതാവ് തന്നെ പരാതികള്‍ കൈകാര്യം ചെയ്യണം. എന്നതാണ് ഇതുവരെയുളള നടപടിക്രമം. 90-92 ശതമാനം വരെ പരാതികളും നിര്‍മാതാക്കള്‍ ഉളളടക്കത്തില്‍ മാറ്റങ്ങള്‍ വരുത്തിയാണ് കൈകാര്യം ചെയ്യുന്നത്. അതേസമയം സര്‍ക്കാരിലേക്ക് പരാതികള്‍ വരുമ്പോള്‍ ചട്ടങ്ങള്‍ക്കനുസൃതമായി വകുപ്പുതല സമിതി കര്‍ശനമായ നടപടി സ്വീകരിക്കുന്നതാണ് രീതി. എന്നാല്‍ കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി പരാതികള്‍ വര്‍ദ്ധിച്ചുവരികയാണ് ഇത് മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് കാണുന്നത് . “കോളേജ് റൊമാന്‍സ് “എന്ന് വെബ് സീരിസിനെതിരെ ദില്ലി ഹൈക്കോടതി രൂക്ഷമായ പരാമര്‍ശം നടത്തിയതിനുപിന്നാലെയാണ് മന്ത്രി ഈ വിഷയത്തില്‍ പരാമര്‍ശം നടത്തിയിട്ടുളളത്.

