യോഗ മഹോത്സവില്‍ പങ്കെടുക്കു: ഇന്ത്യക്കാരോട് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

ന്യൂഡല്‍ഹി: 2023ലെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ 100 ദിവസത്തെ കൗണ്ട്ഡൗണിനോടനുബന്ധിച്ച് മൂന്ന് ദിവസത്തെ യോഗ മഹോത്സവ് 2023ല്‍ എല്ലാവരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുഷ് മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.”യോഗാ ദിനത്തിന് നൂറ് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, അത് ആവേശത്തോടെ ആഘോഷിക്കാന്‍ നിങ്ങളെ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ, നിങ്ങള്‍ യോഗയെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയിട്ടില്ലെങ്കില്‍, എത്രയും വേഗം അത് ചെയ്യുക എന്നുമാണ് അദ്ദേഹം ട്വീറ്റില്‍ കുറിച്ചത്. യോഗ മഹോത്സവ് നാളെയും മറ്റന്നാളും ( മാര്‍ച്ച് 13-14 തീയതികളില്‍) തല്‍ക്കത്തോറ സ്റ്റേഡിയത്തിലും , മാര്‍ച്ച് 15ന് ന്യൂഡല്‍ഹിയില്‍ മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിലും നടക്കും.

Share
അഭിപ്രായം എഴുതാം