റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ദുരന്തസാധ്യതകള്‍ വര്‍ധിച്ചുവരുക മാത്രമല്ല, അപകടസാധ്യതകളുടെ പുതിയ മാതൃകകളും ഉയര്‍ന്നുവരുന്ന കാലത്ത്, ദുരന്തനിവാരണം പ്രാദേശികവല്‍ക്കരിക്കേണ്ടത് ആവശ്യകതയാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്ര പറഞ്ഞു. ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള ദേശീയ വേദിയുടെ മൂന്നാം സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന കാലാവസ്ഥയില്‍ പ്രാദേശിക പുനരുജ്ജീവനം കെട്ടിപ്പടുക്കുക എന്നതായിരുന്നു സമ്മേളനപ്രമേയം. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ എല്ലാ വശങ്ങളെയും കുറിച്ച് പരിശീലനം ലഭിച്ച ജീവനക്കാര്‍, അടിസ്ഥാനസൗകര്യം, ആധുനിക തൊഴിലിടം, ദ്രുതപ്രതികരണ കേന്ദ്രങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ എല്ലാതലത്തിലും എത്തേണ്ടതാണ്. സംസ്ഥാനങ്ങള്‍ക്കു മതിയായ വിഭവങ്ങളുണ്ടെന്നും അവയെ എന്‍ഡിഎംഎ, എന്‍ഐഡിഎം, എന്‍ഡിആര്‍എഫ് എന്നിവ ഏകോപിപ്പിച്ചു പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരന്തനിവാരണം, പരിസ്ഥിതി, ജലസ്രോതസുകള്‍, വിദ്യാഭ്യാസം, നഗരവികസനം, കൃഷി, പൊതുജനാരോഗ്യ മേഖലകള്‍ എന്നിവയുടെ സംയോജിത പ്രയത്‌നം ആവശ്യമാണ്. കൂടുതല്‍ അതിജീവനശേഷിയുള്ള സമൂഹങ്ങളുള്ള സുരക്ഷിതമായ രാജ്യത്തിനും സുരക്ഷിതമായ ലോകത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്നതിന്, കൂടുതല്‍ ഫലപ്രദവും കൂടുതല്‍ പ്രതികരണാത്മകവുമായ ദുരന്തനിവാരണ സംവിധാനം സൃഷ്ടിക്കാന്‍ നാം സ്വയം സമര്‍പ്പിക്കണം”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *