റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരിപ്പൂരില്‍ രണ്ടു കിലോ സ്വര്‍ണം പിടികൂടി

March 11, 2023 - 10:22 pm

കരിപ്പൂര്‍: അബുദാബിയില്‍നിന്നും ജിദ്ദയില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1.1 കോടി രൂപ വില മതിക്കുന്ന 2 കിലോഗ്രാമോളം സ്വര്‍ണം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അബുദാബിയില്‍നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി പുലികുന്നുമ്മേല്‍ മിര്‍ഷാദില്‍(24)നിന്ന് 965 ഗ്രാം വരുന്ന സ്വര്‍ണമിശ്രിതമടങ്ങിയ മൂന്നു കാപ്‌സ്യൂളുകളും ഫ്‌ളൈനാസ് എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍നിന്നെത്തിയ ഒതുക്കുങ്ങല്‍ സ്വദേശി കോയപ്പാതൊടി സഹീദില്‍(25) നിന്ന് 1174 ഗ്രാം വരുന്ഥന്ന സ്വര്‍ണമിശ്രിതമടങ്ങിയ നാലു കാപ്‌സ്യൂളുകളുമാണ് കസ്റ്റംസ് പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *