റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗോവിന്ദന്‍ പറഞ്ഞിട്ടാണോ വിജയ്‌പിളള സ്വപ്‌നയെ കണ്ടെതെന്ന്‌ വ്യക്തമാക്കണമെന്ന്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

March 10, 2023 - 8:19 am

ആലപ്പുഴ: സ്വപ്‌ന സുരേഷ്‌ വെളിപ്പെടുത്തിയ വിജയ്‌ പിളളയെ അറിയുമോയെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദന്‍ വ്യക്തമാക്കണമെന്ന്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത്‌ കേസ്‌ ഒത്തുതീര്‍പ്പാക്കുന്നതിന്‌ 30 കോടി വാഗ്‌ദാനം ചെയ്യപ്പെട്ടതായി സ്വപ്‌ന സുരേഷ്‌ 09.04.2023ന് വെളിപ്പെടുത്തിയിരുന്നു. ഗോവിന്ദന്‍ പറഞ്ഞിട്ടാണോ വിജയ്‌പിളള സ്വപ്‌നയെ കണ്ടെതെന്ന്‌ വ്യക്തമാക്കണം. അങ്ങനെയൊരു വിജയ്‌പിളളയുണ്ടോ,ഉണ്ടെങ്കില്‍ ആരാണ്‌, ആരാണ്‌ അയച്ചത്‌, എന്തിനാണ് അയച്ചത്‌ എന്നത്‌ ഉള്‍പ്പടെയുളള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ജയിലില്‍ ഭീഷണിപ്പെടുത്താന്‍ ജയില്‍ ഡിജിപി എത്തി. ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്മാര്‍ വന്നു തുടങ്ങിയ ആരോപണങ്ങള്‍ നേരത്തേ സ്വപ്‌ന ഉന്നയിച്ചിരുന്നു. വിജയ്‌ പിളളയെ സംബന്ധിച്ച വെളിപ്പെടുത്തല്‍ ഗൗരവതരമാണ്‌. നേരത്തെ സ്വപ്‌നയെ വശീകരിക്കാന്‍ ഒപ്പം നിര്‍ത്താന്‍ ഉന്നതരായ പോലീസ്‌ ഉദ്യോഗസ്ഥര്‍വരെ പോയിട്ടുണ്ട്‌. മദ്ധ്യസ്ഥരെ അയച്ചിട്ടുണ്ട്‌ ,ലൈഫ്‌ മിഷന്‍ കേസില്‍ സര്‍ക്കാര്‍ ദൂതനെ അയച്ചത്‌ നമ്മള്‍ കണ്ടതാണ്‌. ഇതെല്ലാം വച്ചുനോക്കുമ്പോള്‍ ആരോപണം ശരിയാണോയെന്ന ചിന്തയിലേക്ക്‌ ആളുകള്‍ക്ക്‌ എത്തേണ്ടിവരും. വസ്‌തുത അറിയാന്‍ ജനങ്ങള്‍ക്ക്‌ താല്‍പര്യമുണ്ടന്നും സുരേന്ദ്രന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *