റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എട്ടാംവട്ടം സെലിയാങ്

കൊഹിമ: നാഗാലാന്‍ഡ് മുന്‍ മുഖ്യമന്ത്രിയും നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍.ഡി.പി.പി) നേതാവുമായ ടി.ആര്‍. സെലിയാങ് എട്ടാംവട്ടവും നിയമസഭയിലേക്ക്.

പെറെന്‍ മണ്ഡലത്തില്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി എന്‍.പി.എഫിന്റെ കിങ്ഗുഡി ജോസഫിനെ 9639 വോട്ടിന് സെലിയാങ് മുട്ടുകുത്തിച്ചു. ഏഴുവട്ടം നിയമസഭാംഗവും മുന്‍മുഖ്യമന്ത്രിയുമായ സെലിയാങ് ആദ്യം കോണ്‍ഗ്രസിലും പിന്നീട് നാഗാ പീപ്പിള്‍സ് ഫ്രണ്ടി(എന്‍.പി.എഫ്)ലും അണിചേര്‍ന്ന ശേഷമാണ് 2021-ല്‍ എന്‍.ഡി.പി.പിയിലെത്തുന്നത്. 2018-ലെ തെരഞ്ഞെടുപ്പില്‍ 60-ല്‍ 26 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ എന്‍.പി.എഫിനെ പിളര്‍ത്തിയാണ് സെലിയാങ്ങും 21 എം.എല്‍.എമാരും കൂറുമാറി എന്‍.ഡി.പി.പിയിലെത്തിയത്. അതോടെ കാലാവധി കഴിയുന്ന നിയമസഭയില്‍ എന്‍.പി.എഫിന്റെ അംഗബലം നാലായി ചുരുങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *