റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സി.പി.ആറിന്റെ എഫ്.സി.ആര്‍.എ. ലൈസന്‍സ് റദ്ദാക്കി

March 2, 2023 - 10:29 am

ന്യൂഡല്‍ഹി: ആദായനികുതി നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ എഫ്.സി.ആര്‍.എ. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ പ്രമുഖ രാജ്യത്തെ പ്രമുഖ പബ്ലിക് തിങ്ക്-ടാങ്കിന് വിദേശ ധനസഹായം സ്വീകരിക്കാനാവില്ല.

വിലക്കു നീക്കാനുള്ള എല്ലാ വഴികളും അന്വേഷിക്കുമെന്നാണ് സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ (സി.പി.ആര്‍) പ്രതികരണം. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അംഗീകൃത സ്ഥാപനമാണ് സി.പി.ആര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ചില്‍ നിന്ന് അടക്കം ഗ്രാന്റ് സ്വീകരിക്കുന്ന നോണ്‍ പ്രോഫിറ്റ് സ്ഥാപനം. സെന്ററിന്റെ ഫണ്ട് ദാതാക്കളില്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ, വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡ്യൂക്ക് യൂണിവേഴ്‌സിറ്റി എന്നിവയും ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആദായനികുതി വകുപ്പ് സി. പി.ആറില്‍ സര്‍വേ നടത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടികളെന്ന നിലയ്ക്ക് സി.പി.ആറിന് വകുപ്പില്‍നിന്ന് നിരവധി നോട്ടീസുകളും കിട്ടി. തുടര്‍ന്ന്, വിശദവും സമഗ്രവുമായ മറുപടി വകുപ്പിന് സമര്‍പ്പിച്ചിരുന്നതായും സി.പി.ആര്‍ പ്രസ്താവനയില്‍ അറിയിച്ചു. സി.പി.ആറിനു കിട്ടുന്ന എഫ്.സി.ആര്‍.എ ഫണ്ടുകളുടെ രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലൈസന്‍സ് 2021-ല്‍ പുതുക്കേണ്ടതായിരുന്നു.
ഇന്ത്യയുടെ 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നയപരമായ നിരവധി വിഷയങ്ങളില്‍ ആഴത്തില്‍ ഗവേഷണം നടത്തുന്ന സ്ഥാപനമാണ് തങ്ങളെന്നും സി.പി.ആര്‍. ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം, ഗ്രാമവികസനം, ജലശക്തി തുടങ്ങി മന്ത്രാലയങ്ങള്‍ ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജസ്ഥാന്‍, പഞ്ചാബ്, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളുടെ വിവിധ പദ്ധതികളിലും സി.പി.ആര്‍ കൈകോര്‍ത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *