റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാഡ്മിന്റൺ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

March 1, 2023 - 1:01 pm

തെലുങ്കാന: ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദിലെ ലാലാപേട്ടിലെ ഒരു സ്റ്റേഡിയത്തിൽ 28/02/23 ചൊവ്വാഴ്ചയാണ് സംഭവം. ശ്യാം യാദവ് (38) എന്നയാളാണ് മരിച്ചത്.

ലാലാപേട്ടിലെ പ്രൊഫ. ജയശങ്കർ ഇൻഡോർ സ്റ്റേഡിയത്തിൽ 28/02/23 ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. ഓഫീസിൽ നിന്ന് മടങ്ങിയെത്തിയ ശ്യാം പതിവായി ബാഡ്മിന്റൺ കളിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. 28/02/23 ചൊവ്വാഴ്ചയും പതിവുപോലെ സ്‌റ്റേഡിയത്തിലേക്ക് പോയി. ബാഡ്മിന്റൺ കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീണു. ഇയാളെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *