fbpx
Skip to content
  • Home
  • Contact
  • About us
  • Facebook
  • Twitter
  • Instagram

samadarsi.com

News Portal

Jun 2023
Saturday
21:59IST
03
  • Home
  • സ്പെഷ്യൽ റിപ്പോര്‍ട്ട്
  • റിപ്പോര്‍ട്ട്
  • പംക്തി
  • ലേഖനം
  • അറിയിപ്പുകള്‍
  • എഡിറ്റോറിയല്‍
Main Menu

തൃണമൂൽ കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു


ന്യൂസ് ഡെസ്ക്
28/02/2023 10:03 ISTUpdated| February 28, 2023

കൊൽക്കത്ത: ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. 28/02/23 ചൊവ്വാഴ്ചയാണ് തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കർമാർ പാർട്ടി അക്കൗണ്ടിന്റെ ഡിസ്‌പ്ലേ ചിത്രം മാറ്റുകയും ‘യുഗ ലാബ്സ്’ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. അതേസമയം പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ഹാക്കിംഗ് നടന്നെങ്കിലും അക്കൗണ്ടിൽ നിന്നും ഇതുവരെ പോസ്റ്റ് ഒന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. റിപ്പോർട്ടുകളെ കുറിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. യുഎസ് ആസ്ഥാനമായുള്ള ഒരു ബ്ലോക്ക്ചെയിൻ ടെക്നോളജി കമ്പനിയാണ് യുഗ ലാബ്സ്.

Share
അഭിപ്രായം എഴുതാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയായ പ്രവാസി പുനരധിവാസ വായ്പാ പദ്ധതിയ്ക്കു കീഴിൽ വായ്പ അനുവദിക്കുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സംരഭകത്വഗുണമുള്ള യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

സമൂഹത്തില്‍ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങള്‍ക്കും ഇന്റര്‍നെറ്റ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. കെ ഫോണ്‍ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കാസർകോഡ് ജില്ലയിലെ മടിക്കൈയില്‍ നടന്നു. കേരളാവിഷനിലൂടെ ഇന്റര്‍നെറ്റ് ജനങ്ങളിലേക്ക് എത്തിക്കുന്ന കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായി മടിക്കൈ പഞ്ചായത്തിലും കണക്ഷനുകള്‍ നല്‍കി തുടങ്ങി. പദ്ധതിയുടെ മടിക്കൈ പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ടെലികോം മേഖലയിലെ വന്‍കിട കോര്‍പ്പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ ജനകീയ ബദല്‍ കൂടിയാണ് കെ ഫോണ്‍ പദ്ധതി എന്നും കേരളാ വിഷന്‍ സാമൂഹ്യ പ്രതിബദ്ധതയോടു കൂടി കണക്ഷനുകള്‍ നല്‍കാന്‍ തയ്യാറായി വന്നത് സ്വാഗതാര്‍ഹമാണെന്നും അവര്‍ പറഞ്ഞു. മടിക്കൈ പഞ്ചായത്തിലെ കുതിരുമ്മല്‍ സന്തോഷിന്റെ കുടുംബത്തിന് ആദ്യ കണക്ഷന്‍ നല്‍കിയാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ചടങ്ങില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിച്ചു.

തീർഥാടനം അവനവനിലേക്കുള്ള യാത്രകളാവണം: മുഖ്യമന്ത്രി

ലോക സൈക്കിൾ ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യദൗത്യവും കണ്ണൂർ സൈക്ലിങ് ക്ലബും സംയുക്തമായി ബോധവത്കരണ സൈക്കിൾ റാലി നടത്തി. ജീവിതശൈലീ രോഗനിയന്ത്രണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച റാലി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ആരോഗ്യത്തിന് സൈക്കിൾ എന്നതാണ് ഇത്തവണത്തെ സൈക്കിൾ ദിന സന്ദേശം.

കേന്ദ്രസർക്കാരിന്റെ ക്യാച്ച് ദ റെയിൻ ക്യാമ്പയിനുമായി ബന്ധപ്പെട്ട് കേന്ദ്രസംഘത്തിന്റെ സന്ദർശനം പൂർത്തിയായി. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ രൂപവത്കരിച്ച ജൽശക്തി അഭിയാൻ പദ്ധതിയുടെ പ്രവർത്തനം വിലയിരുത്താനാണ്‌ കേന്ദ്ര സംഘം മൂന്നു ദിവസത്തെ സന്ദർശനത്തിനായി ജില്ലയിലെത്തിയത്.

‘അരങ്ങ്’ നൽകുന്നത് ചെറുത്തുനിൽപ്പിന്റെ സന്ദേശം: മന്ത്രി എം.ബി രാജേഷ്

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായും മാലിന്യമുക്ത വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്ന ആശയം നടപ്പിലാക്കുന്നതിനും ഇടുക്കി ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യഘട്ടമായി പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടുപോകുമ്പോള്‍ സ്റ്റിക്കര്‍ പതിച്ച് നിശ്ചിത തുക ഈടാക്കുകയും തിരിച്ച് പോകുമ്പോള്‍ ഇതേ കുപ്പികള്‍ മടക്കി കൊണ്ടുവരുകയാണെങ്കില്‍ തുക തിരികെ കൈപ്പറ്റുന്നതിനുമുള്ള സംവിധാനം ഏര്‍പ്പെടുത്തുകയാണ്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വിനോദസഞ്ചാരം എന്ന ലക്ഷ്യം കൈവരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ഇടുക്കി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

ഇടുക്കി ജില്ലയിലെ പ്രതാപമേട് കോളനിയില്‍ നടപ്പിലാക്കുന്ന അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം എം.എം മണി എം.എല്‍.എ നിര്‍വഹിച്ചു. പ്രാദേശിക അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്ത് സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും വികസനം എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ പ്രതാപമേടിന്റെ പ്രതാപം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഴക്കാലത്ത് ജലജന്യ രോഗങ്ങളായ വയറിളക്കരോഗങ്ങള്‍, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എ, മഞ്ഞപ്പിത്തം സി തുടങ്ങിയവ പടരാന്‍ സാദ്ധ്യത കൂടുതലാണ്. അതിനാൽ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വെള്ളവും ആഹാരസാധനങ്ങളും എപ്പോഴും അടച്ചു സൂക്ഷിക്കുക. കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുക. കിണറിന് ചുറ്റുമതില്‍ കെട്ടുക. രണ്ടാഴ്ച്ചയിലൊരിക്കല്‍ കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക. ചെറുതും വലുതുമായ കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകളില്‍ ക്ലോറിനേഷനും ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുക. പുറത്തു പോകുമ്പോള്‍ തിളപ്പിച്ചാറിയ ജലം കൈയില്‍ കരുതുക. വഴിയോര കച്ചവട സ്ഥാപനങ്ങളില്‍ നിന്നും തുറന്നു വച്ചിരിക്കുന്നതും വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കിയതുമായ ഭക്ഷണ- പാനീയങ്ങള്‍ കഴിക്കരുത്.

കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി സഹകരണവകുപ്പ് ബൃഹദ് പദ്ധതി നടപ്പാക്കുന്നു. ‘നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണമേഖലയിൽ’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക്  ജൂൺ 5ന് കോട്ടയം ജില്ലയിൽ തുടക്കമിടും.

Next

അഭിമുഖം

ഉപകരണ വായ്പ – ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി

കോഷൻ ഡെപ്പോസിറ്റ്

അറിയിപ്പുകള്‍

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം

സേവനങ്ങൾ ഇനി കൈയ്യെത്തും ദൂരത്ത്; ആര്യനാട് പഞ്ചായത്തിൽ ‘ഗ്രാമഭവനു’കൾ ഒരുങ്ങുന്നു

എഡിറ്റോറിയല്‍

രത്‌ന ടീച്ചറെ കാണാൻ ഉപരാഷ്ട്രപതി ധൻകർ കണ്ണൂരിലെത്തി; പഴയ ആറാംക്ലാസുകാരനായി

വളർത്തുനായകൾക്ക് വാക്സിനേഷൻ ക്യാമ്പ്

കുടിയേറ്റ ജനജീവിതം

കെ ആർ രാജേന്ദ്രൻ
കർഷക പ്രശ്നങ്ങളിൽ മാധ്യമങ്ങൾ മുഖം തിരിക്കുന്നത് എന്തുകൊണ്ട് ?

ടോമി സിറിയക്
മലനാട് ജനത്തിന്റെ മാഗ്നാകാർട്ട ഉണ്ടാക്കിയ മണിയങ്ങാടൻ

തൊഴിലവസരങ്ങള്‍

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് (എസ്.ബി.എം.ആർ) നു കീഴിൽ റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതനനിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട് (dme.kerala.gov.in). റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച യഥാക്രമം ജൂൺ 6, 7 തീയതികളിൽ രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ ഓഫീസിൽ നടത്തും. അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റാ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ റിക്രൂട്ട് ചെയ്യുന്നു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായവരും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും സെക്യൂരിറ്റി ഗാർഡായി കുറഞ്ഞത് രണ്ട് വർഷം പ്രവൃത്തി പരിചയവും 25-40 വയസിനകത്തുള്ളവരും 5’5’’ ഉയരവും ആരോഗ്യമുള്ളവരും സുരക്ഷാ സംവിധാനങ്ങളും നടപടിക്രമങ്ങളെക്കുറിച്ചുള്ള അറിവും പൊതുസുരക്ഷാ നിയമമാർഗ്ഗങ്ങളിലുള്ള പരിജ്ഞാനവും ഉള്ളവരുമായിരിക്കണം. സൈനിക/അർദ്ധ-സൈനിക വിഭാഗത്തിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. ആകർഷകമായ ശമ്പളവും താമസ സൗകര്യവും ലഭിക്കും. വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡേറ്റ, പാസ്പോർട്ട്, പ്രവൃത്തി പരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം ജൂൺ 10നു മുമ്പ് jobs@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം.

പംക്തി

പംക്തി

പംക്തി

റിപ്പോര്‍ട്ട്

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയായ പ്രവാസി പുനരധിവാസ വായ്പാ പദ്ധതിയ്ക്കു കീഴിൽ വായ്പ അനുവദിക്കുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സംരഭകത്വഗുണമുള്ള യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

സമൂഹത്തില്‍ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങള്‍ക്കും ഇന്റര്‍നെറ്റ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. കെ ഫോണ്‍ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കാസർകോഡ് ജില്ലയിലെ മടിക്കൈയില്‍ നടന്നു. കേരളാവിഷനിലൂടെ ഇന്റര്‍നെറ്റ് ജനങ്ങളിലേക്ക് എത്തിക്കുന്ന കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായി മടിക്കൈ പഞ്ചായത്തിലും കണക്ഷനുകള്‍ നല്‍കി തുടങ്ങി. പദ്ധതിയുടെ മടിക്കൈ പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ടെലികോം മേഖലയിലെ വന്‍കിട കോര്‍പ്പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ ജനകീയ ബദല്‍ കൂടിയാണ് കെ ഫോണ്‍ പദ്ധതി എന്നും കേരളാ വിഷന്‍ സാമൂഹ്യ പ്രതിബദ്ധതയോടു കൂടി കണക്ഷനുകള്‍ നല്‍കാന്‍ തയ്യാറായി വന്നത് സ്വാഗതാര്‍ഹമാണെന്നും അവര്‍ പറഞ്ഞു. മടിക്കൈ പഞ്ചായത്തിലെ കുതിരുമ്മല്‍ സന്തോഷിന്റെ കുടുംബത്തിന് ആദ്യ കണക്ഷന്‍ നല്‍കിയാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ചടങ്ങില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിച്ചു.

ലേഖനം

ജോസ് കെ മാണി. എം പി

ജോസ് കെ മാണി. എം പി

സ്പെഷ്യൽ റിപ്പോര്‍ട്ട്

ശ്രുതി ലാൽ
നിലനില്‍പ്പില്‍ ആശങ്കയില്‍ മിയ്തി വിഭാഗം: മണിപ്പൂര്‍ രാജ്യത്തിന് തലവേദനയാവുന്നുവോ?

ശ്രുതി ലാൽ
വീണ്ടും ട്രെയിന്‍ ആക്രമണം: അറിയാം മുന്‍കാല ട്രെയിന്‍ ആക്രമണങ്ങള്‍

ഏറെ വായിക്കപ്പെട്ടവ

  • അറിവ് പകരാൻ കൈതാങ്ങായി : മുരിക്കാട്ടുകൂടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളി...
  • ആനയ്ക്കും പന്നിക്കുമുള്ള അവകാശമെങ്കിലും മനുഷ്യനും വേണം: അരിക്കൊമ്പന്‍ വിഷ...
  • തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം നാളെ (ഒക്‌ടോബര്‍ 10)
  • കേരള മാപ്പിളകലാ പുരസ്ക്കാരം പ്രഖ്യാപിച്ചു.
    പ്രശസ്ത ഗായകൻ ഐപി സിദ്ദീഖിന് ഗാനരത...
  • നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ച...
  • കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർക്കുനേരെ ആക്രമണം
  • തൊഴിൽ വിസ പതിച്ച് നൽകാൻ വിരലടയാളം നിർബന്ധമാക്കി സൗദി ; പുതിയ നിയമം മെയ് 29 തിങ്ക...
  • കൂടിച്ചേരലുകളിലെ അലമ്പന്‍. സരയൂവിൻ്റെ ജന്മദിനാശംസകൾ വൈറൽ
  • കേരളത്തെ പൂർണ്ണമായും ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം
  • നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറില്‍ വടിവാള്‍ സ്‌റ്റീല്&...
  • കോവിഡിനേക്കാൾ മാരകമായ മഹാമാരി നേരിടാൻ തയ്യാറായിരിക്കുക; ലോകാരോഗ്യ സംഘടനയുടെ മുന...
  • പാലക്കാട് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർ...
  • ഡൽഹി യാത്ര റദ്ദാക്കി നാടകീയ നീക്കം; ആരോഗ്യനില മെച്ചപ്പെട്ടാൽ ഡൽഹിയിലെത്തുമെന്ന്...
  • ‘ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം സമുദായത്തിന് നൽകണമെന്ന ആവശ്യവുമായി സുന്നി വ...
  • കുട്ടിയുടെ കൈയിൽനിന്ന് 15,000 രൂപ വിലമതിക്കുന്ന ഫോൺ തട്ടിയെടുത്തകേസിലെ പ്രതികൾ അ...
  • വില്ലനായത് ‘ഫ്ലൂറെസിന്‍’, കലര്‍ത്തിയത് ആരെന്ന് ഇന്നും...
  • ബിജെപിക്കൊപ്പം തന്നെ,മൂന്നാം മുന്നണി ഇപ്പോൾ ഉണ്ടാവില്ലെന്ന് നവീൻ പട്നായിക്
  • മറക്കാത്ത മനസുമായി തന്റെ അദ്ധ്യാപികയെ തേടി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ കണ്ണൂരിലെത്ത...
  • ‘മലയാള രാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രത്തിൻറെ സ്ഥാപകൻ വാരിയൻ കുന്നത്ത...
  • ദക്ഷിണേന്ത്യയിൽ ബിജെപിക്ക് സ്ഥാനമില്ലെന്നത് തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണെന്ന്...

Amazone Offer

Amazone Offer

Copyright © 2023 samadarsi.com.