റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുല്‍വാമയില്‍ കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവച്ചു കൊന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവച്ചു കൊന്നു. അചാന്‍ സ്വദേശി കാശിനാഥ് ശര്‍മയുടെ മകന്‍ സഞ്ജയ് ശര്‍മയാണ് കൊല്ലപ്പെട്ടത്.

ബാങ്കിലെ സെക്യൂരിറ്റി ഗാര്‍ഡായ സഞ്ജയ് ശര്‍മയെ രാവിലെ ഗ്രാമത്തിലെ ചന്തയിലേക്കു പോകും വഴിയാണ് ഭീകരര്‍ വെടിവച്ചുവീഴ്ത്തിയത്. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിവരികയാണെന്നും ഗ്രാമത്തില്‍ സുരക്ഷ ശക്തമാക്കിയതായും ജമ്മു കശ്മീര്‍ പോലീസ് വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള അനുശോചിച്ചു.
കഴിഞ്ഞ വര്‍ഷം മൂന്നു കശ്മീരി പണ്ഡിറ്റുകളുള്‍പ്പെടെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 14 പേര്‍ കശ്മീരില്‍ കൊല്ലപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് നേരത്തേ രാജ്യസഭയെ അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *