റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്ഷീരപഥത്തിലുണ്ട്, സ്വര്‍ണം ഉത്പാദിപ്പിക്കുന്ന 10 നക്ഷത്രങ്ങള്‍

February 22, 2023 - 12:58 pm

വാഷിങ്ടണ്‍: സ്വര്‍ണമഴ പെയ്യിക്കാന്‍ സാധ്യതയുള്ള 10 നക്ഷത്രങ്ങളെ ക്ഷീരപഥത്തില്‍ കണ്ടെത്തി. സൂര്യന്‍ ഉള്‍ക്കൊള്ളുന്ന നക്ഷത്ര സമൂഹമാണു ക്ഷീരപഥം. രണ്ട് ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ കൂട്ടിയിടിച്ചു കിലോനോവയുണ്ടാകുമ്പോഴാണു സ്വര്‍ണമുണ്ടാകുന്നത്. 10,000 കോടി നക്ഷത്രങ്ങളിലൊന്നെന്നതാണ് ഇതിനുള്ള സാധ്യത.

ഭൂമിയില്‍നിന്ന് 11,400 പ്രകാശവര്‍ഷം അകലെയാണ് ഇത്തരത്തിലുള്ള നക്ഷത്രങ്ങളെ നാസ കണ്ടെത്തിയത്. കിലോനോവ രൂപപ്പെടാനുള്ള സാഹചര്യങ്ങളെക്കുറിച്ചുള്ള പഠനം പ്രധാന ഘട്ടത്തിലാണെന്നു ഗവേഷകനായ ആന്‍ഡ്രേ- നിക്കോളാസ് ചെനെ പറഞ്ഞു. കിലോനോവയുണ്ടാകാന്‍ ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ മാത്രം പോരാ. അവ അടുത്തടുത്ത് വരികയും വേണം. അടുത്തടുത്ത് ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ കാണപ്പെടുന്നതാണ് അപൂര്‍വമാകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *