റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനതല തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് ചാലിശ്ശേരി മുല്ലയംപറമ്പ് ക്ഷേത്രമൈതാനത്ത് ഫെബ്രുവരി 19 വരെ നടക്കുന്ന പ്രദര്‍ശന -വിപണന-പുഷ്പ മേളയില്‍ കൈമാറ്റ ചന്ത സംഘടിപ്പിക്കുന്നു. ഒരു വ്യക്തി ഉപയോഗിച്ച വസ്തു തന്റെ ആവശ്യത്തിന് ശേഷം വലിച്ചെറിയുന്നതിന് പകരം ഉപയോഗയോഗ്യമാണെങ്കില്‍ മറ്റൊരാളുടെ ആവശ്യത്തിന് കൈമാറ്റം ചെയ്യാനുള്ള അവസരമാണ് കൈമാറ്റ ചന്തയിലൂടെ നടക്കുക. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തൃത്താല മണ്ഡലത്തിലെ കുടുംബശ്രീ സി.ഡി.എസുകളള്‍ മുഖേന കൈമാറ്റ ചന്തയിലേക്ക് വസ്തുക്കള്‍ ശേഖരിച്ചിരുന്നു. മുല്ലയംപറമ്പില്‍ ഒരുക്കിയ കൈമാറ്റ ചന്തയിലൂടെ സൗജന്യമായി  ആവശ്യക്കാര്‍ക്ക് വസ്തുക്കള്‍ കൈമാറുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ബി.എസ് മനോജ് അറിയിച്ചു. ഉപയോഗയോഗ്യമായ വസ്ത്രം, പുസ്തകം, കളിപ്പാട്ടങ്ങള്‍, ബാഗ്, ഷൂ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് കൈമാറ്റ ചന്തയിലേക്ക് കൈമാറാനുള്ള സൗകര്യവും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *