റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സി.ഐ.ടി.യു. ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

February 13, 2023 - 4:52 pm

അന്തിക്കാട്: സി.ഐ.ടി.യു. ഓഫീസില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണലൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ആനക്കാട് വെള്ളേതടം റോഡില്‍ വലിയപറമ്പില്‍ ചാത്തു മകന്‍ സതീഷ് ലാലിനെ(43)യാണ് ഞായറാഴ്ച (12.02.23)മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉച്ചയോടെ സതീഷ് പാര്‍ട്ടി ഓഫീസിലെത്തി പ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. ശേഷം സമീപത്തെ മുറിയില്‍ കയറി വാതിലടച്ച സതീഷിനെ പുറത്തേക്ക് കാണാതായതോടെ ജനലിലൂടെ നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
മരണത്തില്‍ അസ്വാഭാവികതകളില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആര്‍ടിസ്റ്റായ സതീഷ് അവിവാഹിതനാണ്. അമ്മ: അംബുജാക്ഷി. സഹോദരങ്ങള്‍: രജീവ്, സജീവ്, ഷൈനി, ഷൈലജ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *