റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മിത്രകാല്‍’ ബജറ്റെന്ന് രാഹുല്‍;മോദിക്ക് നന്ദിപറഞ്ഞ് അമിത്ഷാ

February 2, 2023 - 11:08 am

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ”അമൃത്കാല്‍” എന്നു വിശേഷിപ്പിച്ച ബജറ്റിനെ ”മിത്രകാല്‍” എന്നാണ് രാഹുല്‍ വിളിച്ചത്. ബജറ്റിലൂടെ ചിലരുടെ സമ്പന്നരായ സുഹൃത്തുക്കള്‍ക്ക് മാത്രമേ പ്രയോജനമുള്ളൂവെന്നും ദരിദ്രര്‍ക്കും തൊഴില്‍രഹിതര്‍ക്കുമായി ഒന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

”ഒരു ശതമാനം അതിസമ്പന്നരുടെ പക്കലാണ് 40 ശതമാനം സമ്പത്തും, 50 ശതമാനം വരുന്ന അതിദരിദ്രരാണ് 64 % ജി.എസ്.ടിയും അടയ്ക്കുന്നത്, 42 % യുവജനതയ്ക്കും തൊഴിലില്ല, എങ്കിലും പ്രധാനമന്ത്രിക്ക് യാതൊരു കൂസലുമില്ല” രാഹുല്‍ ട്വീറ്റ് ചെയ്തു. ബജറ്റിനെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും രംഗത്തെത്തി. സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടെ രാജ്യത്തെ ഗുരുതരമായ സാമ്പത്തിക സാഹചര്യങ്ങളെ സര്‍ക്കാര്‍ അഭിസംബോധന ചെയ്യുന്നില്ലെന്നു അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെയും സാധാരണക്കാരുടെ ദുരവസ്ഥയെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകള്‍ സര്‍ക്കാര്‍ അഭിസംബോധന ചെയ്യുന്നില്ലെന്നു അദ്ദേഹം പ്രതികരിച്ചു.

അതേസമയം, ബജറ്റിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സ്വാഗതം ചെയ്തു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ദീര്‍ഘവീക്ഷണമുള്ള ബജറ്റ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്. രാജ്യത്തെ പരമെവെഭവത്തിലേക്കും സ്വയംപര്യാപതതയിലേക്കും ഉയര്‍ത്തുമെന്ന മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിനും ബജറ്റ് ശക്തിപകരും. ആദായ നികുതി പരിധി 5 ല്‍നിന്ന് ഏഴു ലക്ഷമാക്കി ഉയര്‍ത്തിയതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി പറഞ്ഞു. മധ്യവര്‍ഗത്തിനും ഉദ്യോഗസ്ഥര്‍ക്കും ഏറെപ്രയോജനകരമാണ് നീക്കമെന്നും അമിത്ഷാ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *