റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരാതിപറഞ്ഞ മഠാധിപതിയുടെ മൈക്ക് തട്ടിപ്പറിച്ച് കര്‍ണാടക മുഖ്യമന്ത്രി

January 28, 2023 - 8:47 am

ബംഗളരു: പൊതുപരിപാടിക്കിടെ പരാതി പറഞ്ഞ മഠാധിപതിയുടെ കൈയില്‍ നിന്നു മൈക്രോഫോണ്‍ തട്ടിപ്പറിച്ചെടുക്കുന്ന കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊെമ്മെയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. വ്യാഴാഴ്ച ബംഗളൂരുവിലെ മഹാദേവപുരയില്‍ നടന്ന മതപരമായ ചടങ്ങിനിടെയായിരുന്നു ബൊെമ്മെയുടെ പ്രകടനം. ചടങ്ങില്‍ മണ്ഡലത്തിലെ വെള്ളപ്പൊക്കവും മോശം അടിസ്ഥാന സൗകര്യങ്ങള്‍ മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഉന്നയിച്ച് മഠാധിപതി ഈശ്വരാനന്ദപുരി സ്വാമി രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്തി. മറ്റ് ബി.ജെ.പി. നേതാക്കള്‍ക്കൊപ്പം സ്വാമിയും ബൊെമ്മെയും വേദിയില്‍ ഉണ്ടായിരുന്നു.
”മഴ പെയ്താല്‍ ബംഗളുരു നഗരം കടുത്ത പ്രശ്‌നങ്ങളാണ് നേരിടുന്നത്. അധികൃതര്‍ നടപടിയെടുത്ത് അവ പരിഹരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. മഴ പെയ്താല്‍ എന്താണ് പ്രശ്‌നം എന്ന് അവര്‍ മനസിലാക്കുന്നില്ലേ? പല മുഖ്യമന്ത്രിമാരും ശാശ്വതമായ പരിഹാരം കാണുമെന്നു പറയുന്നു” അദ്ദേഹം പറഞ്ഞു.
ഈ സമയം മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കൈയില്‍ നിന്നു മൈക്ക് തട്ടിയെടുത്തശേഷം ”ഞാന്‍ ഒരു കാര്യം വ്യക്തമാക്കട്ടെ. എന്റെ ഉദ്യോഗസ്ഥര്‍ നിലവിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നു… നാഗരത്തിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്.

ഞാന്‍ മറ്റ് മുഖ്യമന്ത്രിമാരെയോ നേതാക്കളെ പോലെയോ അല്ല. ഞാന്‍ എന്തെങ്കിലും ചെയ്യുമെന്ന് പറഞ്ഞാല്‍ എന്ത് വിലകൊടുത്തും അത് ചെയ്തിരിക്കും”-ബൊെമെ പറഞ്ഞു. ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ഏതു വിധേനയും അധികാരം നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ് ബി.ജെ.പി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *