പരാതിപറഞ്ഞ മഠാധിപതിയുടെ മൈക്ക് തട്ടിപ്പറിച്ച് കര്‍ണാടക മുഖ്യമന്ത്രി

January 28, 2023

ബംഗളരു: പൊതുപരിപാടിക്കിടെ പരാതി പറഞ്ഞ മഠാധിപതിയുടെ കൈയില്‍ നിന്നു മൈക്രോഫോണ്‍ തട്ടിപ്പറിച്ചെടുക്കുന്ന കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊെമ്മെയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. വ്യാഴാഴ്ച ബംഗളൂരുവിലെ മഹാദേവപുരയില്‍ നടന്ന മതപരമായ ചടങ്ങിനിടെയായിരുന്നു ബൊെമ്മെയുടെ പ്രകടനം. ചടങ്ങില്‍ മണ്ഡലത്തിലെ വെള്ളപ്പൊക്കവും മോശം അടിസ്ഥാന സൗകര്യങ്ങള്‍ …

മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

September 18, 2022

മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ബംഗ്ളുരുവിൽ  കൂടിക്കാഴ്ച നടത്തി. രാവിലെ 9.30ന് കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിലായിരുന്നു കൂടിക്കാഴ്ച. രണ്ടു സംസ്ഥാനങ്ങൾക്കും ഗുണകരമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. എൻ.എച്ച്. 766ലെ രാത്രികാല നിയന്ത്രണത്തിന് ബദൽ …

കമ്മീഷന്‍തുക വെട്ടിക്കുറച്ച് സന്യാസി മഠങ്ങള്‍ക്കുള്ള ഗ്രാന്റ്: ബൊമ്മൈ സര്‍ക്കാര്‍ വെട്ടില്‍

April 19, 2022

ബംഗളുരു: കര്‍ണാടകത്തിലെ ബസവരാജ് ബൊെമ്മെ സര്‍ക്കാരിനെതിരേ കമ്മീഷന്‍ ആരോപണമുയര്‍ത്തി ലിംഗായത്ത് സന്യാസിവര്യന്‍. കമ്മീഷന്‍തുക വെട്ടിക്കുറച്ചാണ് സന്യാസി മഠങ്ങള്‍ക്കുള്ള ഗ്രാന്റ് സര്‍ക്കാര്‍ അനുവദിക്കുന്നതെന്നാണ് ആക്ഷേപം.സംസ്ഥാനത്തൊട്ടാകെ അനുയായികളുള്ള ലിംഗായത്ത് സന്യാസിവര്യനായ ദിന്‍ഗലേശ്വര സ്വാമിയാണ് ഗുരുതര ആരോപണമുയര്‍ത്തി ബസവരാജ് ബൊമ്മെ സര്‍ക്കാരിനെ വെട്ടിലാക്കിയത്. മഠങ്ങളുടെ ക്ഷേമത്തിനും …

ഭഗവത്ഗീത സ്‌കൂള്‍ പാഠ്യപദ്ധതിയില്‍: ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി

March 20, 2022

യദ്ഗീര്‍(കര്‍ണാടക): ഭഗവത്ഗീത സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഭഗവത്ഗീത കുട്ടികളില്‍ ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്തുമെന്നും ബൊമ്മൈ പറഞ്ഞു. ആറാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള പാഠഭാഗങ്ങളില്‍ ഭഗവദ്ഗീത ഉള്‍പ്പെടുത്താന്‍ ബിജെപിയുടെ …

കര്‍ണാടക വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു

January 21, 2022

ബംഗളൂരു: കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു. വിദഗ്ധരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കിയതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി. അതേസമയം രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെയുള്ള രാത്രികാല കര്‍ഫ്യൂ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിദിന …

വാരാന്ത്യ കര്‍ഫ്യൂവും ആര്‍ടിപിസിആര്‍ പരിശോധനയും നിര്‍ബന്ധമാക്കാനൊരുങ്ങി കര്‍ണാടക

January 5, 2022

ബംഗലൂരു: ഒമിക്രോണ്‍ വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കേരളം, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. കൊവിഡ് വ്യാപനം കൂടിയതും 149 ഒമിക്രോണ്‍ …

കര്‍ണാടക സര്‍ക്കാരും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു

December 26, 2021

ബെംഗളൂരു: ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാരും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡിസംബര്‍ 28 മുതല്‍ പത്ത് ദിവസത്തേക്കാണ് കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാവുകയെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു. പുതുവല്‍സര ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രി ബസവരാജ് …

ജനുവരി 15വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരിപാടികള്‍ മാറ്റി കര്‍ണാടക

December 3, 2021

ബംഗളൂരു: കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. ജനുവരി 15വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി റവന്യൂ മന്ത്രി അറിയിച്ചു. കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരെ മാത്രമാകും മാളുകളിലും സിനിമ തിയേറ്ററുകളിലും പ്രവേശിപ്പിക്കുക. മള്‍ട്ടിപ്ലക്‌സുകള്‍ക്കും …

ബംഗളുരുവിലെ കുട്ടികളിൽ കോവിഡ് പടർന്നു പിടിക്കുന്നു; സംസ്ഥാനത്തുടനീളം കുട്ടികൾക്കായുള്ള മെഡിക്കൽ ക്യാമ്പുകൾ നടത്താനൊരുങ്ങി കർണാടക

August 12, 2021

ബംഗളുരു: കുട്ടികളിൽ കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അടിയന്തിര നടപടികളുമായി കർണാടക സർക്കാർ. സംസ്ഥാനത്തുടനീളം കുട്ടികൾക്കായുള്ള മെഡിക്കൽ ക്യാമ്പുകൾ നടത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ 12/08/21 വ്യാഴാഴ്ച മംഗളുരു വിമാനത്താവളത്തിൽ വച്ച് പറഞ്ഞു. ക്യാമ്പുകൾ കോവിഡ് …

വകുപ്പ് വിഭജനത്തിലും കര്‍ണാടകയില്‍ അതൃപ്തി: മുഖ്യമന്ത്രി വീണ്ടും ഡല്‍ഹിയ്ക്ക്

August 11, 2021

ബംഗളുരു: വകുപ്പുവിഭജനത്തെച്ചൊല്ലി അസംതൃപ്തി പുകയുന്ന കര്‍ണാടക ബി.ജെ.പിയിലെ പ്രശ്നപരിഹാരത്തിന് സഹായംതേടി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഡല്‍ഹിക്ക്.മന്ത്രിമാരായ ആനന്ദ് സിങ്, എം.ടി.ബി. നാഗരാജ് എന്നിവര്‍ വകുപ്പുവിഭജനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതായാണു വിവരം. ബി. ശ്രീരാമലുവിന്റെ അനുയായികളും പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. മൈസൂരില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് എ. …