റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സർക്കാർ ആവിഷ്ക്കരിച്ച സമന്വയ പദ്ധതി ജില്ലയിൽ നാല് ഗ്രാമപഞ്ചായത്തുകളിൽ. ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്മെന്റ് വകുപ്പിന്റെ സേവനം കാലതാമസമില്ലാതെ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ജില്ലയിൽ അതിരപ്പിള്ളി, പാണഞ്ചേരി, പുത്തൂർ, മറ്റത്തൂർ ഗ്രാമപഞ്ചായത്തുകളിലാണ് ഈ വർഷം സേവനം ലഭ്യമാക്കുന്നത്. ക്യാമ്പുകൾ, ബോധവൽക്കരണ സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചാണ് എംപ്ലോയ്മെന്റ് സേവനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നത്. പദ്ധതിയുടെ ഭാഗമായി അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ നടന്ന എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ക്യാമ്പിലും ബോധവത്കരണ സെമിനാറിലുമായി 75 പേരും പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ 114 പേരും പങ്കെടുത്തു. ക്യാമ്പിൽ മറ്റ് വിഭാഗങ്ങൾക്കും അവസരം ഒരുക്കിയിരുന്നു.

പട്ടികജാതി, പട്ടികവർഗ വിഭാഗ കുടുംബങ്ങളിലെ ഒരാൾക്ക് തൊഴിൽ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമന്വയ പദ്ധതി നടപ്പിലാക്കുന്നത്. തൊഴിൽരഹിതരുടെ പേര് ചേർക്കൽ, പുതുക്കൽ, വിദ്യാഭ്യാസ യോഗ്യത ചേർക്കൽ തുടങ്ങിയ സേവനങ്ങളാണ് പദ്ധതിയിലുടെ ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നത്. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *