റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിപ്കിന്‍സ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

January 22, 2023 - 9:36 am

വെല്ലിങ്ടണ്‍: ജസിന്‍ഡ ആര്‍ഡേനു പകരം ക്രിസ് ഹിപ്കിന്‍സ് (44) ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയാകും. ജസിന്‍ഡ മന്ത്രിസഭയില്‍ പോലീസ്, വിദ്യാഭ്യാസം, ജനസേവന വകുപ്പുകളുടെ ചുമതലക്കാരനായിരുന്നു. ഇന്നു ചേരുന്ന ലേബര്‍ പാര്‍ട്ടി എം.പിമാരുടെ യോഗമാകും അദ്ദേഹത്തെ നേതാവായി തെരഞ്ഞെടുക്കുക. പിന്നാലെ ജസിന്‍ഡ ഔദ്യോഗികമായി രാജിക്കത്ത് നല്‍കും. തൊട്ടുപിന്നാലെ ചാള്‍സ് മൂന്നാമന്‍ രാജാവിനുവേണ്ടി ഗവര്‍ണര്‍ ജനറല്‍ ഡേം സിന്‍ഡി കിറോ പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും. ഈ വര്‍ഷം ഒക്‌ടോബര്‍ 14നാണ് അടുത്ത പൊതുതെരഞ്ഞെടുപ്പ്. അതുവരെ ഹിപ്കിന്‍സ് പ്രധാനമന്ത്രിയായി തുടരും.

കോവിഡ് കാലത്താണു വെല്ലിങ്ടണ്‍ സ്വദേശിയായ ക്രിസ് ഹിപ്കിന്‍സ് ന്യൂസിലന്‍ഡ് രാഷ്ട്രീയത്തില്‍ താരമായത്. 2020 നവംബറിലാണ് അദ്ദേഹത്തെ കോവിഡ്കാര്യ മന്ത്രിയാക്കിയത്. ന്യൂസിലന്‍ഡ് മാതൃക ലോകശ്രദ്ധ ആകര്‍ഷിച്ചതോടെ അദ്ദേഹത്തിനു കൂടുതല്‍ വകുപ്പുകളുടെ ചുമതല ലഭിച്ചു. കോവിഡ് കാലത്ത് പ്രധാനമന്ത്രി ജസിന്‍ഡയ്‌ക്കൊപ്പം നടത്തിയ പത്രസമ്മേളനങ്ങളാണ് അദ്ദേഹത്തെ ന്യൂസിലന്‍ഡില്‍ പരിചിത മുഖമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *