റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളം ജയത്തോടെ തുടങ്ങി

January 22, 2023 - 11:14 am

ബംഗളരു: ശ്രീകണ്ഠീരവ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന 72-ാമത് പുരുഷ-വനിതാ ജൂനിയര്‍ ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിവസം കേരളാ ടീമുകള്‍ക്കു ജയം. പുരുഷന്മാര്‍ ഒഡീഷയെ 93-49 നും വനിതകള്‍ പശ്ചിമ ബംഗാളിനെ 83-47 നും തോല്‍പ്പിച്ചു.

വനിതകളില്‍ കര്‍ണാടക ആന്ധ്രാപ്രദേശിനെ 68-56 നും ഛത്തീസ്ഗഢ് 93-44 നു ചണ്ഡീഗഢിനെയും ഹരിയാന 120-28 നു നാഗാലന്‍ഡിനെയും തോല്‍പ്പിച്ചു. പുരുഷന്‍മാരില്‍ ചണ്ഡീഗഡ് രാജസ്ഥാനെ 92-72 നും മധ്യപ്രദേശ് അസമിനെ 133-45 നും ഉത്തര്‍പ്രദേശ് ആന്ധ്രാപ്രദേശിനെ 80-60 നും തോല്‍പ്പിച്ചു. ബംഗാളിനെതിരേ കേരളത്തിന്റെ അസ്ലിന്‍ ഷിജു 24 പോയിന്റുമായി തിളങ്ങി. അലീന ജെയ്‌സണ്‍ 17 പോയിന്റും റൂത് അന്ന ബ്ലെസന്‍ 10 പോയിന്റും നേടി. ഒഡീഷയ്‌ക്കെതിരേ കേരളത്തിന്റെ സി.കെ. റിനില്‍ 23 പോയിന്റുമായി ടോപ് സ്‌കോററായി. സി. ആല്‍ഫിന്‍ 15 പോയിന്റും ആദര്‍ശ് കാപ്പന്‍ 14 പോയിന്റും നേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *