റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര 29 ന്

January 18, 2023 - 12:57 pm

പാലക്കാട് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര ജനുവരി 29 ന് നടത്തും. അറബിക്കടലില്‍ 44 കിലോമീറ്റര്‍ അഞ്ച് മണിക്കൂറോളം സംഗീത വിരുന്നിന്റെ അകമ്പടിയോടെയുള്ള യാത്രയില്‍ വിഭവസമൃദ്ധമായ അത്താഴവിരുന്നും ഉണ്ട്. ജില്ലയില്‍ നിന്നും 30 പേര്‍ക്കാണ് അവസരം. ഇതുവരെ 56 സുരക്ഷിത യാത്രകകളാണ് നെഫര്‍റ്റിറ്റിയില്‍ നടത്തിയതെന്ന് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ അധികൃതര്‍ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ 9947086128 ല്‍ ബന്ധപ്പെടുകയോ വാട്ട്‌സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യാം. അഞ്ചിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 2000 രൂപയും 10 ന് മുകളില്‍ 3500 രൂപയും ആണ് എ.സി ലോ ഫ്‌ളോര്‍ ബസ് യാത്ര അടക്കമുള്ള ചാര്‍ജ്ജ്. അഞ്ച് വയസില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *