റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

January 17, 2023 - 11:11 am

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദര്‍ശനമായിരുന്നു. തിരുവനന്തപുരം ഹോട്ടല്‍ ഹയാത്തിലായിരുന്നു കൂടിക്കാഴ്ച.

ടൂറിസം സെക്രട്ടറി കെ. എസ് ശ്രീനിവാസ് കേരളത്തിന്റെ ടൂറിസം മേഖല സബന്ധിച്ച് അവതരണം നടത്തി. ഹേമന്ത് സോറന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *