റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതിയ ഹൈക്കോടതി മന്ദിരം ഉന്നതതല സംഘം സ്ഥലം സന്ദർശിച്ചു

January 13, 2023 - 10:52 pm

കേരള ഹൈക്കോടതിയുടെ പുതിയ മന്ദിരത്തിനായി പരിഗണനയിലുള്ള കളമശ്ശേരിയിലെ സ്ഥലം ഉന്നതതല സംഘം സന്ദർശിച്ചു. എച്ച്.എം.ടിക്ക് സമീപമാണ് പദ്ധതിക്കായി പരിഗണിക്കുന്ന സ്ഥലം. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി വി.പി. ജോയി, നിയമ വകുപ്പ് സെക്രട്ടറി വി. ഹരിനായർ, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, ഹൈക്കോടതി രജിസ്ട്രാര്‍ (ജനറല്‍) പി. കൃഷ്ണകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ജെസി ജോണ്‍, കണയന്നൂര്‍ തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ്, വില്ലേജ് ഓഫീസർ അബ്ദുൾ ജബ്ബാർ തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *