റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അട്ടപ്പാടിയുടെ പ്രാദേശിക ചരിത്രത്തെ അടുത്തറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു

January 12, 2023 - 10:43 pm

പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അഗളി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ കുട്ടികളില്‍ ചരിത്രാന്വേഷണം വളര്‍ത്താന്‍ ‘പാദമുദ്രകള്‍’ എന്ന പേരില്‍ മട്ടത്തുക്കാട് ഗവ ട്രൈബല്‍ ഹൈസ്‌കൂളില്‍ ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു. അട്ടപ്പാടിയുടെ പ്രാദേശിക ചരിത്രത്തെ അടുത്തറിയുക, ചരിത്രാന്വേഷണത്തിന്റെ സാധ്യതകളും പ്രാധാന്യവും മനസിലാക്കുക, ചരിത്രാന്വേഷണ ബോധം വളര്‍ത്തുക എന്നിവ ലക്ഷ്യമിട്ടാണ് ശില്‍പശാല സംഘടിപ്പിച്ചത്. അട്ടപ്പാടിയിലെ ഹൈസ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും സാമൂഹ്യ ശാസ്ത്ര അധ്യാപകരും ശില്‍പശാലയില്‍ പങ്കെടുത്തു. ‘ചരിത്രത്തില്‍ ഗോത്രവര്‍ഗക്കാരുടെ ഇടം’ എന്ന വിഷയത്തില്‍ മൂപ്പന്‍ സഭാ പ്രസിഡന്റ് ചെറിയ മൂപ്പന്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ചു.

ഗോത്ര ആഘോഷങ്ങളില്‍ ആലപിച്ചിരുന്ന ഗാനങ്ങളും വാദ്യോപകരണങ്ങളും കൃഷി രീതികളും സംസ്‌ക്കാരവുമെല്ലാം പുതുതലമുറക്ക് അന്യമാവുകയാണെന്ന ആശങ്ക മൂപ്പന്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. ‘അട്ടപ്പാടിയുടെ ചരിത്ര സാധ്യതകള്‍’ എന്ന വിഷയത്തില്‍ ചരിത്രാന്വേഷിയും വിദഗ്ധനുമായ മാണി പറമ്പേട്ട് ക്ലാസ്സെടുത്തു. ശില്‍പശാലയുടെ ഭാഗമായി ചരിത്രമുറങ്ങുന്ന കൊടുങ്കരപ്പള്ളത്തിലേക്ക് യാത്ര സംഘടിപ്പിക്കുകയും ചരിത്രശേഷിപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപെടുത്തുകയും ചെയ്തു. ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി ശില്‍പശാല ഉദ്ഘാടനം ചെയ്തു. അഗളി ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സനോജ് അധ്യക്ഷനായി. ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍ ജിതേഷ്, ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ.ടി ഭക്തഗിരീഷ്, മട്ടത്തുക്കാട് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ മതിവാണന്‍ മാസ്റ്റര്‍, ട്രെയിനര്‍മാരായ സജുകുമാര്‍, എം. നാഗരാജ്, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ കെ.വി അനീഷ്, നുമി അഗസ്റ്റിന്‍, എം. നിഖില്‍ സെഡ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *