റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സി ഐ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

January 9, 2023 - 8:02 pm

തിരുവനന്തപുരം:തൃക്കാക്കര ബലാത്സംഗ കേസില്‍ പ്രതിയായ സി ഐ. പി ആര്‍ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ഡി ജി പി ഉത്തരവിറക്കി. പോലീസ് ആക്ടിലെ 86-ാം വകുപ്പ് പ്രകാരമാണ് നടപടി. സംസ്ഥാനത്ത് ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത്. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സി ഐ ആയിരിക്കെയാണ് തൃക്കാക്കര കേസില്‍ പോലീസ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സസ്‌പെഷന്‍ഷനിലായിരുന്നു. 09/01/2023 തിങ്കളാഴ്ചയാണ് ഡി ജി പി ഉത്തരവിറക്കിയത്. ബലാത്സംഗം, പീഡനം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. 15 തവണയാണ് സുനു വകുപ്പുതല നടപടി നേരിട്ടത്. ആറ് സസ്പെന്‍ഷനും കിട്ടി. തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യുന്നയാള്‍ പോലീസില്‍ തുടരാന്‍ യോഗ്യനല്ലെന്ന് ഡി ജി പിയുടെ ഉത്തരവില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *