റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലത്ത് റെയിൽവേ ക്വാർട്ടേഴ്‌സിൽ യുവതി മരിച്ചത് ബലാത്സംഗത്തിനിടെ: പൊലീസ്

January 6, 2023 - 10:15 am

കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്‌സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ്.യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തി. യുവതിയുടെ മൊബൈൽ ഫോണും പണവും പ്രതി കവർന്നു.കൊല്ലം ബീച്ചിൽ നിന്നും യുവതിയെ പ്രതി തന്ത്രപരമായി ക്വാർട്ടേഴ്‌സിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

കേരളപുരം സ്വദേശിനിയായ യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി നാസു പിടിയിലായത്. ലൈംഗിക ബന്ധത്തിനിടെ അപസ്മാരം സംഭവിച്ചാണ് യുവതി മരിച്ചതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്.

എന്നാൽ ആഹാരസാധനം ശ്വാസകോശത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് ഡോക്ടറുടെ പ്രാഥമിക വിലയിരുത്തൽ. കൊലപാതകം എന്ന നിലയിൽ തന്നെയാണ് പൊലീസിന്റെ അന്വേഷണം നീങ്ങുന്നതെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് പറഞ്ഞിരുന്നു.05/01/23 വ്യാഴാഴ്ചയാണ് കൊല്ലം കർബല ജംഗ്ഷനിലുള്ള ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ 32 കാരിയുടെ മൃതദേഹം കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *