റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന്റെ ഭാഗമായി കേരളശ്ശേരിയില്‍ വിളംബര ജാഥയും വ്യക്തിത്വ വികസന പരിപാടിയും സംഘടിപ്പിച്ചു. ക്ഷീരകര്‍ഷക സംഗമത്തിന്റെ സംഘടിപ്പിച്ച വ്യക്തിത്വ വികസന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി ഉദ്ഘാടനം ചെയ്തു. കേരളശ്ശേരി ദേവീകൃപ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്ത് അധ്യക്ഷനായി. ധോണി ലീഡ് കോളെജ് ചെയര്‍മാന്‍ ഡോ. തോമസ് ജോര്‍ജ്ജ്, ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ് ജയസുജീഷ്, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ദുള്‍ പി.എസ് മുത്തലീഫ്, ജില്ലാ പഞ്ചായത്തംഗം എ. പ്രശാന്ത്, പാറശ്ശേരി ക്ഷീര സംഘം പ്രസിഡന്റ് ടി.യു മുരളികൃഷ്ണന്‍, ക്ഷീര സംഘം സെക്രട്ടറിമാരായ കെ.കെ സുരേഷ് കുമാര്‍, വി. ജലജ, ക്ഷീര വികസന വകുപ്പ് ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ഫെമി വി. മാത്യു എന്നിവര്‍ പങ്കെടുത്തു. വിളംബരജാഥ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത അധ്യക്ഷയായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *